എക്കാലത്തെയും മികച്ച ലോകക്കപ്പ് ഫൈനലിൽ കിരീടം നേടിയ ഇംഗ്ലണ്ട്,2019 ലോകക്കപ്പിന്റെ കഥ

എക്കാലത്തെയും മികച്ച ലോകക്കപ്പ് ഫൈനലിൽ കിരീടം നേടിയ ഇംഗ്ലണ്ട്,2019 ലോകക്കപ്പിന്റെ കഥ
(Pic credit:Espncricinfo )

ലോകക്കപ്പ് ഒരിക്കൽ കൂടി ഇംഗ്ലണ്ടിലേക്ക്.10 ടീമുകളായിരുന്നു ലോകക്കപ്പിന് എത്തിയത്. ഐ സി സിയുടെ റാങ്കിങ് പ്രകാരം ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് ഒപ്പം സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവർ നേരിട്ട് ലോകക്കപ്പിന് യോഗ്യത സ്വന്തമാക്കി. യോഗ്യത മത്സരങ്ങൾ കളിച്ചു കൊണ്ട് വെസ്റ്റ് ഇൻഡീസും അഫ്ഗാനിസ്ഥാനും ലോകക്കപ്പിനെത്തി.

10 ടീമുകളും ഗ്രൂപ്പ്‌ സ്റ്റേജിൽ പരസ്പരം ഏറ്റുമുട്ടി. പോയിന്റ് ടേബിളിൽ ആദ്യത്തെ നാല് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറി. ലോകക്കപ്പിന്റെ ആവേശം എല്ലാം ഉൾക്കൊണ്ടത് തന്നെയായിരുന്നു ആദ്യ റൗണ്ട്. ഒരുപാട് ഒറ്റയാൾ പ്രകടനങ്ങളും മികച്ച ടീം എഫർട്ടും കണ്ടു. ഗ്രൂപ്പ്‌ സ്റ്റേജിൽ അഞ്ചു സെഞ്ച്വറി നേടിയ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെയും , തുടർച്ചയായി ഫിഫ്റ്റികൾ സ്വന്തമാക്കിയ നായകൻ കോഹ്ലിയുടെയും മികവിൽ ഇംഗ്ലണ്ടിനോട് മാത്രം തോൽവി രുചിച്ചു കൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറി.

ഏകദിന ക്രിക്കറ്റിൽ വിപ്ലവം രചിച്ച മുന്നേറിയ ഇംഗ്ലണ്ടിന് പക്ഷെ ലോകക്കപ്പിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ദക്ഷിണ ആഫ്രിക്കയോട് ജയിച്ചു തുടങ്ങിയെങ്കിലും പാകിസ്ഥാനോടും ശ്രീലങ്കയോടും അപ്രതീക്ഷിത തോൽവി രുചിച്ചു. ഇംഗ്ലണ്ടിനെതിരെ തന്റെ അവസാന കാലങ്ങളിൽ മലിംഗ എറിഞ്ഞ സ്പെല്ല് ക്രിക്കറ്റ്‌ ഉള്ളടുത്തോളം കാലം വാഴ്ത്തപ്പെടേണ്ട ഒന്ന് തന്നെയാണ്. കാർലോസ് ബ്രാത്വെയ്റ്റ് ന്യൂസിലാന്റിനെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടവും,അഫ്ഗാനിസ്ഥാൻ എതിരെ ഇംഗ്ലീഷ് നായകൻ മോർഗൻ ചരിത്രത്തിലേക്ക് പായിച്ച 17 സിക്സും ഷക്കിബിന്റെയും സ്റ്റോക്സിന്റെയും ഓൾ റൗണ്ട് പ്രകടനങ്ങളുമെല്ലാം ആദ്യ റൗണ്ട് മനോഹരമാക്കി.ബംഗ്ലാദേശ് ദക്ഷിണ ആഫ്രിക്കയേ അട്ടിമറിച്ചതായിരുന്നു ആദ്യ റൗണ്ടിലെ ഏറ്റവും വലിയ അട്ടിമറി.

ലോകക്കപ്പിലെ ആദ്യത്തെ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാന്റിനെതിരെ.240 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ടോപ് 3 യേ നഷ്ടമായി.പന്തും ഹാർദിക്കും ശ്രമിച്ചു നോക്കി. ജഡേജയും ധോണിയും ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഒടുവിൽ ഗുപ്റ്റിലിന്റെ ഡയറക്റ്റ് ത്രോയിൽ ധോണി വീണതോടെ ഇന്ത്യ പുറത്തേക്ക്. ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരവും ഇതായിരുന്നു.രണ്ടാം സെമി ഫൈനൽ തീർത്തും ഏകപക്ഷീയമായിരുന്നു. ഓസ്ട്രേലിയേ ഒരു ലോകക്കപ്പ് സെമിയിൽ തോൽപിക്കുന്ന ആദ്യത്തെ ടീമായി ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചു.

ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫൈനലിൽ ന്യൂസിലാൻഡും ഇംഗ്ലണ്ടും ഏറ്റുമുട്ടി.നിക്കോൾസിന്റെയും ലാതത്തിന്റെയും മികവിൽ ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ്.242 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലണ്ട് മെല്ലെ തുടങ്ങുന്നു. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളേർമാർ സാഹചര്യത്തിന് ഒത്തു ഉയർന്നു. ഗ്രാൻഡ്ഹോം മധ്യനിരയിലെ റൺസ് നിയന്ത്രിച്ചു. ബറ്റ്ലറും സ്റ്റോക്സും മികവിലേക്ക് ഉയർന്നു.

ബറ്റ്ലർ പുറത്തായപ്പോൾ സ്റ്റോക്സ് രക്ഷകനായി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടി കൊണ്ടിരുന്നു.ഭാഗ്യവും ക്രിക്കറ്റ്‌ നിയമങ്ങളും അമ്പയറുടെ തെറ്റായ തീരുമാനവും സ്റ്റോക്സിന് തുണയായി എത്തിയതോടെ ലോകക്കപ്പിലെ എക്കാലത്തെയും മികച്ച ലോകക്കപ്പ് ഫൈനലിൽ വിജയശില്പിയായി അയാൾ മാറി.

ബൗണ്ടറി കൗണ്ടിൽ സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് കിവിസിനെ മറികടന്നു. ഒടുവിൽ ക്രിക്കറ്റിന്റെ തറവാട്ടുകാർക്ക് ലോകകിരീടം സ്വന്തമാക്കാൻ കഴിഞ്ഞു. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യസണായിരുന്നു ടൂർണമെന്റിലെ താരം.

ഫൈനലിന് ശേഷവും വിവാദങ്ങൾ കത്തി കയറി. ബൗണ്ടറി കൗണ്ടിൽ ഇംഗ്ലണ്ട് വിജയിച്ചത് പലർക്കും ഇന്നും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ സൂപ്പർ ഓവറും ടൈ ആയാൽ പിന്നെയും സൂപ്പർ ഓവർ നടത്തണമെന്ന നിയമം ഐ സി സി നടപ്പിലാക്കി. ഗുപ്റ്റിലിന്റെ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി പോയതും അത് ആറ് റൺസുമായി കുമാർ ധർമസേന പ്രഖ്യാപിച്ചതും തുടർന്ന് ഇത് തന്റെ തെറ്റായ തീരുമാനമാണെന്ന് ധർമസേന തന്നെ പ്രഖ്യാപിച്ചതും വിവാദങ്ങൾ ഉണ്ടാക്കി.

വെസ്റ്റ് ഇൻഡീസിനും ഓസ്ട്രേലിയക്കും ശേഷം ലോകക്കപ്പ് നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുകയാണ്. അവർക്ക് അത് സാധിക്കട്ടെ.

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

4 days to go for world cup

പുതു തലമുറ കണ്ട ഏറ്റവും മികച്ച ലോകക്കപ്പ്. അതായിരുന്നു 2015 ലെ ലോകകപ്പ്

Join our WhatsApp group