ജെയ്സവാളിന്റെയും കോഹ്ലിയുടെ പ്രകടനത്തിന് പിന്നിൽ ഒരു കാരണമുണ്ട്, കൃത്യമായ ഒരു തന്ത്രവുമുണ്ട്.

ജെയ്സവാളിന്റെയും കോഹ്ലിയുടെ പ്രകടനത്തിന് പിന്നിൽ ഒരു കാരണമുണ്ട്, കൃത്യമായ ഒരു തന്ത്രവുമുണ്ട്.

ജെയ്സവാളിന്റെയും കോഹ്ലിയുടെ പ്രകടനത്തിന് പിന്നിൽ ഒരു കാരണമുണ്ട്, കൃത്യമായ ഒരു തന്ത്രവുമുണ്ട്.
Pic credit:X

ജെയ്സവാളിന്റെയും കോഹ്ലിയുടെ പ്രകടനത്തിന് പിന്നിൽ ഒരു കാരണമുണ്ട്, കൃത്യമായ ഒരു തന്ത്രവുമുണ്ട്.

ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്ക് ശേഷം ജെയ്സവാൾ വളരെ മോശം ഫോമിലാണ് ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്. എന്നാൽ മെൽബണിൽ മികച്ച രീതിയിലാണ് നിലവിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അതിന് ഒരു കാരണമുണ്ട്. എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യ ടെസ്റ്റ്‌ മുതൽ ഈ ടെസ്റ്റ്‌ വരെ ക്രീസിൽ ഉറച്ചു നിന്നായിരുന്നു ജെയ്സവാൾ ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്. എന്നാൽ മെൽബണിൽ അദ്ദേഹം സ്റ്റെപ് ഔട്ട്‌ ചെയ്ത് പന്ത് പിച്ച് ചെയ്യുമ്പോഴേക്കും ബാറ്റ് വെക്കുന്നുണ്ട്.ഇത് കൊണ്ട് സ്റ്റാർക്കിന്റെ സ്വിങ്ങിങ് ഡെലിവറികളെ ഫലപ്രഥമായി നേരിടാൻ അദ്ദേഹത്തിന് സാധിച്ചു.

ഇനി കോഹ്ലിയുടെ കാര്യത്തിലേക്ക് വരാം. കോഹ്ലി നിലവിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. അതിന് പ്രധാന കാരണം ഓഫ്‌ സ്റ്റമ്പിന് പുറത്തുള്ള പന്തുകൾ അദ്ദേഹം ഒഴിവാക്കി എന്നതാണ്.തന്റെ ആദ്യത്തെ 30 പന്തുകളിൽ 10 പന്തുകൾ അദ്ദേഹം ലീവ് ചെയ്തു.

ആദ്യത്തെ 30 ബോളിൽ ഒരൊറ്റ കവർ ഡ്രൈവ് മാത്രമേ കോഹ്ലി കളിച്ചിട്ടുള്ളു.നിലവിൽ ഇരുവരും ഇതേ രീതിയിൽ തന്നെ ബാറ്റ് ചെയ്താൽ ഇന്ത്യക്ക് ഈ മത്സരത്തിൽ മികച്ച ഒരു ഫലം ഉണ്ടാക്കാൻ സാധിക്കും.

കടപ്പാട് :espncricinfo