വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ കേറാൻ പാകിസ്ഥാൻ വരെ സാധിക്കും, ഇന്ത്യ സൂക്ഷിക്കുക, സാധ്യകൾ ഇങ്ങനെ..

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ കേറാൻ പാകിസ്ഥാൻ വരെ സാധിക്കും, ഇന്ത്യ സൂക്ഷിക്കുക, സാധ്യകൾ ഇങ്ങനെ..

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ കേറാൻ പാകിസ്ഥാൻ വരെ സാധിക്കും, ഇന്ത്യ സൂക്ഷിക്കുക, സാധ്യകൾ ഇങ്ങനെ..
Pic credit:X

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ കേറാൻ പാകിസ്ഥാൻ വരെ സാധിക്കും, ഇന്ത്യ സൂക്ഷിക്കുക, സാധ്യകൾ ഇങ്ങനെ..

ഇംഗ്ലണ്ട്,ന്യൂസിലാൻഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾ ഇതിനോടകം പുറത്തായി കഴിഞ്ഞു.മറ്റു ടീമുകളുടെ സാധ്യത പരിശോധിക്കാം.

ദക്ഷിണ ആഫ്രിക്ക..

ബാക്കിയുള്ളത് രണ്ട് മത്സരങ്ങൾ പാകിസ്ഥാനാണ് എതിരാളികൾ.ഇതിൽ ഒരു മത്സരം ജയിച്ചാൽ ദക്ഷിണ ആഫ്രിക്ക ഫൈനൽ ഉറപ്പിച്ചു.രണ്ട് ടെസ്റ്റും സമനിലയിൽ അവസാനിച്ചാൽ ഇന്ത്യ ഓസ്ട്രേലിയേ 3-2 ന്നും ഓസ്ട്രേലിയ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റും വിജയിക്കാതെയിരുന്നാൽ ദക്ഷിണ ആഫ്രിക്ക ഫൈനലിലെത്തും.ഇനി ദക്ഷിണ ആഫ്രിക്ക 1-0 ത്തിന് പാകിസ്ഥാൻ പരമ്പര തോൽക്കുകയാണെങ്കിൽ ഓസ്ട്രേലിയ ഇനി അവർക്കുള്ള അഞ്ചു ടെസ്റ്റുകളിൽ രണ്ടിൽ കൂടുതൽ ജയിക്കാതെയിരിക്കുകയും, ഇന്ത്യ ഇനി അങ്ങോട്ട് ഒരു ടെസ്റ്റ്‌ പോലും ജയിക്കാതെയിരിക്കുകയും ചെയ്താൽ ദക്ഷിണ ആഫ്രിക്ക ഫൈനലിൽ .

ശ്രീലങ്ക..

ശ്രീലങ്ക ഓസ്ട്രേലിയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകൾ വിജയിക്കണം.മാത്രമല്ല പാകിസ്ഥാനോട്‌ ദക്ഷിണ ആഫ്രിക്ക രണ്ട് ടെസ്റ്റുകൾ തോൽക്കുകയും ഇന്ത്യ ഓസ്ട്രേലിയ പരമ്പര ഓസ്ട്രേലിയ 2-1 ന്ന് വിജയിക്കുകയും വേണം.

ഇന്ത്യ..

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ഇനി നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും ഇന്ത്യക്ക് വേണം.ഇനി ഇന്ത്യ പരമ്പര 2-3 ന്ന് തോൽക്കുകയാണെങ്കിൽ സൗത്ത് ആഫ്രിക്ക പാകിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റുകൾ തോൽക്കുകയും ഓസ്ട്രേലിയ ശ്രീലങ്കക്കെതിരെ ഒരു സമനില നേടുകയും വേണം.

ഓസ്ട്രേലിയ.

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ അടുത്ത മൂന്നു ടെസ്റ്റുകളിൽ നിന്ന് രണ്ട് വിജയം അവർക്ക് വേണം.ഇനി 2-3 ന്ന് ബോർഡർ ഗവസ്‌കർ ട്രോഫി തോൽക്കുകയാണെങ്കിൽ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റുകൾ അവർ വിജയിക്കുകയും ദക്ഷിണ ആഫ്രിക്ക പാകിസ്ഥാൻ ടെസ്റ്റ്‌ പരമ്പരയിലെ ഒരു ടെസ്റ്റ്‌ മത്സരം സമനിലയിൽ പിരിയുകയും വേണം.

പാകിസ്ഥാൻ..

ദക്ഷിണ ആഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകൾ വിജയിക്കുകയും കൂടാതെ ദക്ഷിണ ആഫ്രിക്ക സ്ലോ ഓവർ റേറ്റിന്റെ പേരിൽ പോയിന്റ് നഷ്ടപെടുത്തുകയും ചെയ്താൽ മാത്രമേ പാകിസ്ഥാൻ സാധ്യതയോള്ളു.