ഷമിയുടെ ഓൾ റൗണ്ട് മികവിൽ ബംഗാളും ,വിപ്രാജിന്റെ മികവിൽ ഉത്തർ പ്രദേശും ക്വാർട്ടറിൽ...
ഷമിയുടെ ഓൾ റൗണ്ട് മികവിൽ ബംഗാളും ,വിപ്രാജിന്റെ മികവിൽ ഉത്തർ പ്രദേശും ക്വാർട്ടറിൽ...
ഷമിയുടെ ഓൾ റൗണ്ട് മികവിൽ ബംഗാളും ,വിപ്രാജിന്റെ മികവിൽ ഉത്തർ പ്രദേശും ക്വാർട്ടറിൽ...
ബംഗാൾ vs ചന്ദിഗർ..
ചന്ദിഗറിനെ ബംഗാൾ മൂന്നു റൺസിന് തോൽപിച്ചു.ക്വാർട്ടർ ഫൈനലിൽ ബറോഡായാണ് ബംഗാളിന്റെ എതിരാളികൾ.നേരത്തെ ടോസ് നേടിയ ചന്ദിഗർ നായകൻ മനൻ വോറ ബൗളിംഗ് തിരഞ്ഞെടുത്തു. ബംഗാൾ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി.17 പന്തിൽ 32 റൺസ് നേടിയ ഷമിയാണ് ബംഗാൾ സ്കോർ 150 കടത്തിയത്.ജഗ്ജിത് സിംഗ് ചന്ദിഗറിന് വേണ്ടി 4 വിക്കറ്റ് സ്വന്തമാക്കി.
160 റൺസ് പിന്തുടരാൻ ചന്ദിഗറിന് 20 ഓവറിൽ 156 റൺസ് എടുക്കാനെ കഴിഞ്ഞോളു.20 പന്തിൽ 32 റൺസ് നേടിയ രാജ് ബാവയായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ.ഷമി 4 ഓവറിൽ 25 റൺസ് മാത്രം വിട്ട് കൊടുത്തു 1 വിക്കറ്റ് സ്വന്തമാക്കി.4 വിക്കറ്റ് സ്വന്തമാക്കിയ സയൻ ഘോഷാണ് മത്സരത്തിലെ താരം.
ആന്ധ്ര പ്രദേശ് vs ഉത്തർ പ്രദേശ്.
ടോസ് നേടിയ ഉത്തർ പ്രദേശ് നായകൻ ഭൂവനേശ്വർ നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആന്ധ്ര 156 റൺസ് സ്വന്തമാക്കി.22 പന്തിൽ 34 റൺസ് സ്വന്തമാക്കിയ പ്രസാദാണ് ആന്ധ്ര ടോപ് സ്കോറർ.ഭൂവനേശ്വർ കുമാർ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
157 റൺസ് പിന്തുടരാൻ ഇറങ്ങിയ ഉത്തർ പ്രദേശ് 19 ഓവറിൽ വിജയം കണ്ടു.ക്വാർട്ടറിൽ ഡൽഹിയാണ് ഉത്തർ പ്രദേശിന്റെ എതിരാളികൾ.31 പന്തിൽ 48 റൺസ് സ്വന്തമാക്കിയ കരൺ ശർമയാണ് ഉത്തർ പ്രദേശ് ടോപ് സ്കോറർ.ആന്ധ്രക്ക് വേണ്ടി സുദർശൻ മൂന്നു വിക്കറ്റ് നേടി.8 പന്തിൽ 27 റൺസ് നേടിയയാണ് വിപ്രാജാണ് മത്സരം മാറ്റിമറിച്ചത്.