അനിശ്ചിതത്തങ്ങൾക്ക് വിട ,രോഹിത് ശർമ അടുത്ത 20-20 കളിക്കും
അനിശ്ചിതത്തങ്ങൾക്ക് വിട ,രോഹിത് ശർമ അടുത്ത 20-20 കളിക്കും
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആശ്വാസമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്, ശനിയാഴ്ചയും ഞായറാഴ്ചയും ഫ്ലോറിഡയിൽ നടക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ്മ കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ചൊവ്വാഴ്ച സെന്റ് കിറ്റ്സിൽ നടന്ന മൂന്നാം ടി20യ്ക്കിടെ ഇന്ത്യൻ നായകൻ കളിക്കിടയിൽ പരിക്ക് മൂലം മൈതാനം വിട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യൻ നായകൻ നടുവേദന മൂലമാണ് മത്സരത്തിൽ നിന്നും പിൻവാങ്ങിയതെന്ന് അറിയിച്ചിരുന്നു. രോഹിത് സുഖം പ്രാപിച്ചുവെന്നും അവസാന രണ്ട് ടി20 മത്സരങ്ങളും കളിക്കുമെന്നുമാണ് ടീം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
പരിക്ക് മൂലം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ചൊവ്വാഴ്ച ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20യിൽ ഗ്രൗണ്ടിൽ നിന്ന് കയറിപോയിരുന്നു.കളിക്കിടെ ഹിറ്റ്-മാന് ബുദ്ധിമുട്ടുന്നുണ്ടായിരുന്നത് കാണുവാൻ സാധിച്ചിരുന്നത്, ഫിസിയോകളുടെ നിർദ്ദേശ പ്രകാരമാണ് രോഹിത് മൈതാനം വിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group