ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത എങ്കിലും ലഭിക്കുമോ!.സാധ്യതകൾ ഇങ്ങനെ.
ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത എങ്കിലും ലഭിക്കുമോ!.സാധ്യതകൾ ഇങ്ങനെ.
ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത എങ്കിലും ലഭിക്കുമോ!.സാധ്യതകൾ ഇങ്ങനെ.
ഒരുപാട് പ്രതീക്ഷകളുമായിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോകക്കപ്പ് നിലനിർത്താനായി ഇന്ത്യയിലേക്ക് എത്തിയത്. ഈ പ്രതീക്ഷക്ക് ഒത്ത മികച്ച ടീമും അവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഒരൊറ്റ മത്സരം മാത്രമാണ് ഇത് വരെ ഇംഗ്ലണ്ട് ടീം വിജയിച്ചത്.
നിലവിലെ ജേതാക്കൾ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി യോഗ്യത പോലും തുലാസിലാണ്. ലോകക്കപ്പിലെ പോയിന്റ് ടേബിളിൽ ചാമ്പ്യൻസ് ട്രോഫി ആതിഥയരായ പാകിസ്ഥാൻ ഒപ്പം ആദ്യത്തെ 7 സ്ഥാനകാരാണ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുക.
ഇംഗ്ലണ്ടിന്റെ ചാമ്പ്യൻസ് ട്രോഫി യോഗ്യതകൾക്കുള്ള സാധ്യതകൾ ഇങ്ങനെ.
ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കണം.
ശ്രീലങ്കയോ ഓസ്ട്രേലിയെയോ ബംഗ്ലാദേശിനെ തോൽപിക്കണം.
ഇന്ത്യ നെതർലാൻഡസിനെയും തോൽപിക്കണം.