"ഈ മൂന്നുപേർ ഒന്നിച്ചു കളിച്ചാൽ ഇന്ത്യൻ ബൌളിംഗ് അറ്റാക്ക് പാകിസ്ഥാനേക്കാളും മികച്ചത് "
ഏകദിന ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൌളിംഗ് ഡിപ്പാർട്മെന്റ് ഇപ്പോൾ പാകിസ്ഥാൻ ടീമിന്റെയാണെന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും. നേരത്തെ വാസീം അക്രവും, വഖാർ യുനീസും,ഷോയിബ് അക്തറും മറ്റും ഭരിച്ചിരുന്ന പാകിസ്ഥാൻ ബൌളിംഗ് ഡിപ്പാർട്മെന്റ് എല്ലാക്കാലത്തും ലോകോത്തര പേസ് ബൗളേഴ്‌സിനെ ഉണ്ടാക്കിയെടുക്കുന്ന മികച്ച ഫാക്ടറി തന്നെയാണ്.അവരുടെ പാരമ്പര്യ മഹിമക്ക് ഒട്ടും കോട്ടം തട്ടാതെ മുന്നോട്ട് കൊണ്ട് പോവുകയാണ് അവരുടെ പുതിയ യുവതുർക്കികൾ. ഷഹീൻ അഫ്രീദി നയിക്കുന്ന ഫാസ്റ്റ് ബൌളിംഗ് നിരയിൽ നസീം ഷായും ഹാരീസ് റൗഫും ചേരുമ്പോൾ ഏതു മികച്ച ബാറ്റിംഗ് നിരയെയും സമ്മർദ്ധത്തിൽ ആക്ക തക്ക ശക്തിയുള്ളതാണ്.
എന്നാൽ ഇപ്പോൾ പാകിസ്ഥാൻ ബൌളിംഗ് നിരയേക്കാൾ വളരെ മികച്ചതാണ് ഇന്ത്യൻ ബൌളിംഗ് നിര എന്നാണ് സിമ്പാവെ ലെജൻഡ് ആന്റി ഫ്ലവറിന്റെ വാക്കുകൾ. പാകിസ്ഥാൻ ബംഗ്ലാദേശ് ഏഷ്യ കപ്പ് മത്സരത്തിനിടയിലാണ് ആന്റി ഫ്ലവർ ഈ കാര്യം പറഞ്ഞത്.അദ്ദേഹത്തിന്റെ അഭിപ്രായം അനുസരിച്ചു ബുമ്രയും, ഷാമിയും, സിറാജും ചേരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൌളിംഗ് നിര പാകിസ്ഥാനെക്കാളും വളരെ മികച്ചതാണ്.എന്നാൽ ഈ അടുത്തെങ്ങും ഈ മൂവർ സംഘത്തെ ഇന്ത്യക്ക് ഒന്നിച്ചു ഉപയോഗിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ബുമ്രയുടെ പരിക്കാണ് ഈ കോമ്പിനേഷൻ ഉപയോഗിക്കാൻ സാധിക്കാത്തതിന് പ്രധാന കാരണം.