ദൈവത്തിന്റെ സെഞ്ച്വറിക്ക് ഒപ്പമെത്തിയ രാജാവ്!!..

ദൈവത്തിന്റെ സെഞ്ച്വറിക്ക് ഒപ്പമെത്തിയ രാജാവ്!!..

ദൈവത്തിന്റെ സെഞ്ച്വറിക്ക് ഒപ്പമെത്തിയ രാജാവ്!!..
(Pic credit :X)

ഓർമകളിൽ ഒരു ഏഷ്യ കപ്പ്‌ മത്സരമുണ്ട്. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാൻ ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ ബാറ്റ് വീശി. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ഒപ്പം വിരാട് കോഹ്ലിയും ക്രീസിലേക്കെത്തി. അവർ ഒരു അൻപത് റൺസ് കൂട്ടുകെട്ട് ഉയർത്തി.തന്റെ അവസാന ഏകദിന ഇന്നിങ്സ് കളിച്ചു കൊണ്ട് ദൈവം ഏകദിനത്തിൽ നിന്ന് പടിയിറങ്ങി. കരിയറിലെ ഏറ്റവും ഉയർന്ന സ്കോറുമായി കോഹ്ലി ഇന്ത്യക്ക് വേണ്ടി വിജയം നേടിയെടുത്തു.

കൃത്യം ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഇന്ന് അതെ പയ്യൻ ക്രിക്കറ്റിന്റെ രാജാവാണ്. അന്നത്തെ ആ 23 വയസ്സ് പയ്യൻ ഇന്ന് ദൈവത്തിന്റെ ഏകദിന സെഞ്ച്വറിക്ക് ഒപ്പമെത്തുകയാണ്. അതും സച്ചിൻ എടുത്ത പകുതിയോളം ഇന്നിങ്സ് മാത്രം കളിച്ചു കൊണ്ട്...

വീണ്ടും എന്റെ ഓർമ്മകൾ മൂന്നു ലോകക്കപ്പ് പിന്നിലേക്ക് പോവുകയാണ്. തന്റെ അവസാന ലോകക്കപ്പ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോകക്കപ്പ് കളിക്കാൻ ഇറങ്ങിയ സച്ചിൻ ഫൈനലിൽ വീണു പോവുമ്പോൾ ഒരു 22 കാരൻ 22 വാരയിലേക്ക് കടന്ന് വരുന്നുണ്ട്.വിലയേറിയ ഒരു 35 റൺസ് സമ്മാനിച്ചു കൊണ്ട് തിരകെ മടങ്ങുന്നുണ്ട്. ശേഷം ധോണിയുടെ ആ സിക്സറിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സച്ചിനെ തന്റെ തോളിലേറ്റി വാങ്കടെയേ വലയം വെച്ച കോഹ്ലി പറഞ്ഞ ഒരു വാക്ക് ഉണ്ട്.

"He carried the burden of nation for 21 years, so its time to carry him on our shoulders"

ശേഷം ഒരു പതിറ്റാണ്ട് കോഹ്ലി ഇന്ത്യയെ ചുമലിലേറ്റിയതും ചരിത്രം.

സച്ചിനോട്‌ ഒരിക്കൽ തന്റെ 100 സെഞ്ച്വറി റെക്കോർഡ് തകർക്കാൻ ആരാൽ കഴിയുമെന്ന ചോദ്യത്തിന് വിരാട് കോഹ്ലി എന്ന് അദ്ദേഹം മറുപടി നൽകുന്നുണ്ട്. ഇന്ന് അതെ കോഹ്ലി തന്റെ ഏകദിന ക്രിക്കറ്റ്‌ സെഞ്ച്വറികളുടെ എണ്ണത്തിന് ഒപ്പമെത്തിയിരിക്കുന്നു.

ഒരിക്കൽ സച്ചിന് വേണ്ടി നേടിയ ലോക കിരീടം തനിക്ക് വേണ്ടി കൂടി കോഹ്ലി നേടേണ്ടതുണ്ട്. രോഹിത് എന്നാ നായകനും അത് അർഹിക്കുന്നുണ്ട്. അഹമ്മദാബാദിലെ ആ സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്ക് കാത്തിരിക്കാം..

Join our whatsapp group