ഇത് റിയാൻ പരാഗിന്റെ കാലമല്ലേ..
ഇത് റിയാൻ പരാഗിന്റെ കാലമല്ലേ..
ഇത് റിയാൻ പരാഗിന്റെ കാലമല്ലേ..
റിയാൻ പരാഗ്, ഐ പി എൽ ചരിത്രത്തിൽ ഒരുപാട് ട്രോളുകൾ നേരിട്ട ഒരു യുവ താരം. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഐ പി എല്ലിലേക് ഫോം കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അദ്ദേഹത്തിന് കൃത്യമായ പൊസിഷൻ കൊടുത്താൽ അദ്ദേഹം മികവിലേക്ക് ഉയരുമെന്ന് അന്നും ഉറപ്പായിരുന്നു.
ഈ സീസണിൽ രാജസ്ഥാൻ അത് നൽകി. പാരഗ് തന്റെ ഇഷ്ടപെട്ട നാലാമത്തെ പൊസിഷനിൽ ഇപ്പോൾ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ t20 ഫിഫ്റ്റി നേടിയ താരമെന്ന ലോക റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച താരമാണ് പരാഗ്. അതെ ഫോം ഇപ്പോൾ ഐ പി എല്ലിൽ കൂടി കൊണ്ട് വന്നിരിക്കുകയാണ്.
മികച്ച രീതിയിലാണ് അദ്ദേഹം ഇന്നിങ്സ് കെട്ടി പൊക്കുന്നത്. ഇന്നത്തെ ഇന്നിങ്‌സും ഡൽഹിക്കെതിരെയുള്ള ഇന്നിങ്സും അതിന് ഉദാഹരണം. ഇപ്പോൾ ഇതാ വിരാട് കോഹ്ലിയേ മറികടന്നു ഓറഞ്ച് ക്യാപ്പും സ്വന്തം പേരിലേക്ക് മാറ്റിയിരിക്കുകയാണ്. പരാഗിന്റെ ഈ പ്രകടനത്തേ പറ്റിയുള്ള അഭിപ്രായം എന്താണ്.