"കൂടുതല്‍ യുവതാരങ്ങള്‍ കേരള ബ്ലാസ്റ്റേര്‍സ് ടീമിലേക്ക്" - ടോമാസ് ടോർസ്

"കൂടുതല്‍ യുവതാരങ്ങള്‍ കേരള ബ്ലാസ്റ്റേര്‍സ് ടീമിലേക്ക്" - ടോമാസ് ടോർസ്

റിലയന്‍സ് ഫൌണ്ടേഷന്‍ ഡവലപ്മെന്‍റ് ലീഗില്‍ നിലവില്‍ കളിക്കുന്ന യുവതാരങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഇവാന്‍ വുകമനോവിച്ച് വളരെ ശ്രദ്ധാലുവാണെന്നും അടുത്ത ഐ എസ് എല്‍ പ്രീ സീസണില്‍ റിസേര്‍വ് ടീമിലെ പല യുവതാരങ്ങളും കളിക്കാന്‍ സാധ്യതയുണ്ടെന്നും  സീസണില്‍    ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) ടീം, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ റിസർവ് ടീം പരിശീലകനും യുവജന വികസന മേധാവിയുമായ ടോമാസ് ടോർസ്.

ആർ എഫ് ഡി എല്ലിന്റെ ഉദ്ഘാടന പതിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ് കോച്ചാണ് ടാക്കേഴ്സ്, ഇതുവരെ അദ്ദേഹം വളരെ മനോഹരമായാണ് കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നത് , നാല് കളികളിൽ നിന്ന് 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.റിസര്‍വ് ടീമില്‍  നിന്ന് കുറച്ച് കളിക്കാരെ തിരഞ്ഞെടുക്കാൻ വുക്കോമനോവിച്ച് ആഗ്രഹിക്കുന്നു.മൈതാനത്ത് മികച്ച  അനുഭവം നേടുന്നതിന് യുവാക്കൾക്ക് ആർ എഫ് ഡി നല്ലൊരു പ്ലാറ്റ്ഫോം ആണെന്നും 29 കാരനായ ടോമാസ് ടോർസ് അഭിപ്രായപ്പെട്ടു.

https://twitter.com/IndSuperLeague/status/1524275612742995968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1524275612742995968%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.90min.com%2Fposts%2Fvukomanovic-looking-for-youngsters-to-join-kbfc-s-pre-season-camp-for-upcoming-isl-campaign-tomasz-tchorz

ഇവാൻ കേരള ബ്ലാസ്റ്റേര്‍സ് ടീമിനകത്ത് വളരെ മതിപ്പുളവാക്കുന്നുണ്ട്.. മല്‍സരത്തിന്റെ ഗുണനിലവാരവും ടീമിന്റെ പ്രകടനവും അതിനു ഉത്തമ ഉദാഹരണമാണ്.അതുപോലെതന്നെ പ്രീ സീസണ്‍ ക്യാമ്പിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കാവാനും  ശ്രമിക്കുന്നുണ്ട്.2002 നു ശേഷം ജനിച്ച 4 കളിക്കാര്‍ അടുത്ത സീസണില്‍  ടീമില്‍ ഉണ്ടാവേണമെന്ന നിയമം  നിലവിലിരിക്കെ കഴിഞ്ഞ സീസണില്‍ കളിച്ച ഗീവ്സണ്‍  സിങ് മാത്രമാണു 2002 ല്‍ ജനിച്ചതായിട്ട് ടീമില്‍ നിലവിലുള്ളത്.അതുകൊണ്ട് തന്നെ കൂടുതല്‍ യുവതാരങ്ങള്‍ ടീമില്‍ വരുവാന്‍ സാധ്യതയുണ്ടെന്നും  അദ്ദേഹം ഐ എസ് എല്‍ ഒഫ്ഫിഷ്യല്‍ യൂട്യൂബ് ചാനലിനോട് പറഞ്ഞു.