ബ്രസീലിയൻ സൂപ്പർ താരം മാഞ്ചെസ്റ്റെർ യൂണൈറ്റഡിലേക്ക് ?

ബ്രസീലിയൻ സൂപ്പർ താരം മാഞ്ചെസ്റ്റെർ യൂണൈറ്റഡിലേക്ക് ?

താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരും രംഗത്ത്..

മാഞ്ചെസ്റ്റെർ യുണൈറ്റഡ് എവർട്ടൻ സ്‌ട്രൈക്കർ റീചാർലിസണെ സ്വന്തമാക്കാൻ ഒരുങ്ങന്നതായി റിപോർട്ടുകൾ.യുണൈറ്റഡിന് പുറമെ റയൽ മാഡ്രിഡും ബാഴ്‌സലോണയും താരത്തിന് പിന്നാലെയുണ്ട് .ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുണൈറ്റഡിന്റെ മുന്നേറ്റ നിരയുടെ കാര്യങ്ങൾ അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്.


എഡിൻസൺ കവാനിയുടെ കരാർ സമ്മറിൽ അവസാനിക്കുന്നതും. ലോണിലായിരിക്കുന്ന ആന്റണി മാർഷ്യൽ സെവില്ലയിൽ തന്നെ സ്ഥിരമായി തുടരാനാഗ്രിഹിക്കുന്നതും, കൂടാതെ യുവ സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിന്‍റെ അറസ്റ്റിനെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കിയതും പുതിയൊരു സ്‌ട്രൈക്കറെ യുണൈറ്റഡിൽ എത്തിക്കുവാൻ നിർബന്ധിക്കുന്ന ഘടകങ്ങളാണ്.

സൂപ്പർ സ്റ്റാർ ക്രിസ്റ്റിയാനൊ റൊണാൾഡോ ക്ലബ്ബ് വിടുമെന്നുള്ള ഊഹപോഹങ്ങളും നിലനിൽക്കുന്നുണ്ട്. അത് മാത്രമല്ല മർക്കസ് റാഷ്‌ഫോർഡ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്ലബ്ബ് വിടുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

2022/23 സീസൺ ആരംഭിക്കാനിരിക്കെ മാഞ്ചെസ്റ്റെർ യുണൈറ്റഡ് തങ്ങളുടെ മുന്നേറ്റ നിര ശക്തിപ്പെടുത്തേണ്ട ഒരു മേഖലതന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്.

2018 ൽ വാറ്റ്ഫോഡിൽ നിന്നും എത്തിയതിനു ശേഷം 142 മത്സരങ്ങളിൽ നിന്നും ഈലാറ്റിൻ അമേരിക്കൻ താരം 47 തവണ വലകുലുക്കിയിരുന്നു 11 മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ ഫ്രാങ്ക് ലാംപാർടിന്റെ എവെർട്ടൻ തരംതാഴ്ത്തൽ ഭീഷണിയിലാണുള്ളത്. വെറും മൂന്ന് പോയിന്റിന്റെ വെത്യാസത്തിലാണ് അദ്ദേഹത്തിന്റ ടീം നിലവില്‍ രക്ഷപെട്ടു നിൽക്കുന്നത്.