സൂപ്പർ സ്മാഷ് വിശേഷങ്ങൾ...
സൂപ്പർ സ്മാഷ് വിശേഷങ്ങൾ...
സൂപ്പർ സ്മാഷ് വിശേഷങ്ങൾ...
ന്യൂസിലാൻഡിലെ ആഭ്യന്തര t20 ടൂർണമെന്റാണ് സൂപ്പർ സ്മാഷ്. സീസണിലെ 3 മത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു.ഓക്ക്ലാണ്ടും ഒട്ടാഗോയും തമ്മിലായിരുന്നു മത്സരം.സീസണിൽ ഇത് വരെ നടന്ന 3 മത്സരങ്ങളിൽ രണ്ട് മത്സരവും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു.
ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഒട്ടാഗോ നായകൻ മാക്സ് ചു ബൌളിംഗ് തിരഞ്ഞെടുത്തു.ഓക്ക്ലാൻഡ് 16.1 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി.ഒട്ടാഗോക്ക് വേണ്ടി ഡീൻ ഫോസ്ക്രോഫ്റ്റ് നാല് വിക്കറ്റ് സ്വന്തമാക്കി.23 പന്തിൽ 31 റൺസ് നേടിയ മാർട്ടിൻ ഗുപ്റ്റിലാണ് ഓക്ക്ലാൻഡ് ടോപ് സ്കോറർ.
ഒട്ടാഗോ 1.5 ഓവറിൽ ഒരു വിക്കറ്റ് പോവാതെ 17 റൺസ് എടുത്തു നിൽക്കേ മഴ എത്തി.ഡെയൽ ഫിലിപ്സും ജമാൽ ടോടുമായിരുന്നു ക്രീസിൽ.ഡെയൽ ഫിലിപ്സ് ഗ്ലെൻ ഫിൽപ്‌സിന്റെ സഹോദരനാണ്.
സൂപ്പർ സ്മാഷിലെ അടുത്ത മത്സരം നാളെയാണ്.ഒട്ടാഗോയും സെൻട്രൽ ഡിസ്ട്രിറ്റും തമ്മിലാണ് ഈ മത്സരം. ഇന്ത്യൻ സമയം രാവിലെ 8.55 ന്നാണ് ഈ മത്സരം ആരംഭിക്കുക.