അവൻ അറിയാം എങ്ങനെ തിരിച്ചു വരണമെന്ന്..
ഇന്ത്യ ശ്രീലങ്ക ട്വന്റി പരമ്പരയിലെ കഴിഞ്ഞ മത്സരത്തിൽ ഏറ്റവും പഴി കേട്ടത് ഇന്ത്യൻ താരം അർഷദീപ് സിങ്ങാണ്. മത്സരത്തിൽ ഉടനീളം അഞ്ചു നോ ബോളുകളാണ് ഇന്ത്യ എറിഞ്ഞത്. ഈ നോ ബോളുകൾ ശ്രീ ലങ്ക മുതലാക്കിയതോടെയാണ് ഇന്ത്യ മത്സരത്തിൽ തോൽവി രുചിച്ചത്.
എന്നാൽ ഇപ്പോൾ അർഷദീപിന് പിന്തുണയുമായി തന്റെ ബാല്യകാല പരിശീലകൻ എത്തിയിരിക്കുകയാണ്.ജസ്വവന്ത് റായ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രതികരണം ഇങ്ങനെയായിരുന്നു.
"ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം അദ്ദേഹം ഒരുപാട് വിമർശനങൾ നേരിട്ടതാണ്. അതിന് ശേഷം അവൻ എങ്ങനെ തിരിച്ചു വന്നുവെന്ന് നമ്മൾ കണ്ടതാണ്.അവൻ മികച്ച ഒരു ക്രിക്കറ്ററാണ്.അവൻ മികച്ച രീതിയിൽ തന്നെ തിരിച്ചു വരും."
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കും. പരമ്പരയിലെ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമെത്തിയതിനാൽ ഇന്നത്തെ മത്സരം ആവേശകരമാവും. രാത്രി 7 മണിക്കാവും മത്സരം ആരംഭിക്കുക. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ToOur Whatsapp Group
Our Telegram
Our Facebook Page