പാകിസ്ഥാൻ ടീമിൽ വീണ്ടും പിരിച്ചു വിടൽ..
പാകിസ്ഥാൻ ടീമിൽ വീണ്ടും പിരിച്ചു വിടൽ..
പാകിസ്ഥാൻ ടീമിൽ വീണ്ടും പിരിച്ചു വിടൽ..
പാകിസ്ഥാൻ ഏകദിന ലോകക്കപ്പിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ ശേഷം പാകിസ്ഥാൻ ടീമിൽ വമ്പൻ മാറ്റങ്ങളാണ് വന്നത്. നായകൻ ബാബർ അസം എല്ലാ ഫോർമാറ്റിലെയും നായക സ്ഥാനം രാജിവെച്ചു. സെലെക്ഷൻ പാനലിനെ ഒന്നാകെ പിരിച്ചു വിടുകയും ചെയ്തു.
ശേഷം ടെസ്റ്റ് നായകനായി ഷാൻ മസൂദിനേയും t20i നായകനായി ഷഹീൻ ആഫ്രിദിയേ നിയമിച്ചു. ഏകദിനത്തിലെ നായകനെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.പരിശീലകനും ഡയറക്ടറുമായി മുഹമ്മദ് ഹഫീസിനെ നിയമിച്ചിരുന്നു.ചീഫ് സെലക്ടറായി വഹാബ് റിയാസിനെയും.
ശേഷം വഹാബ് റിയാസിന്റെ ഉപദേഷ്ടാവ് എന്ന നിലയിലേക്ക് പാകിസ്ഥാൻ മൂന്നു മുൻ താരങ്ങളെ കൂടി നിയമിച്ചു.സൽമാൻ ബട്ട്, കമ്രാൻ അക്മൽ, ഇഫ്തികർ അഞ്ചം എന്നിവരാണ് ഈ താരങ്ങൾ.പ്രെസ്സ് കോൺഫ്രൻസിൽ വഹാബ് തന്നെയാണ് ഈ മൂന്നു പേരെയും നിയമിച്ചതായി വ്യക്തമാക്കിയത്. വെള്ളിയാഴ്ചയായിരുന്നു ഈ പ്രെസ്സ് കോൺഫറൻസ്.
എന്നാൽ തൊട്ട് അടുത്ത ദിവസം തന്നെ സൽമാൻ ബട്ടിനെ ഈ സ്ഥാനത് നിന്ന് നീക്കിയതായി പി സി ബി അറിയിച്ചിരുക്കുകയാണ്.കോഴ വിവാദത്തിൽ വിലക്ക് വന്ന ഒരു താരത്തെ സെലെക്ഷൻ പാനലിന് ഒപ്പം കൂട്ടിയതിന് ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.ഈ ഒരു സാഹചര്യത്തിലാണ് ബട്ടിനെ ഒഴിവാക്കാൻ പി സി ബി ഒരുങ്ങുന്നത്.പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഓസ്ട്രേലിയ പര്യടനവും ബന്ധപെട്ട് ഓസ്ട്രേലിയിലാണ്.ഡിസംബർ 14 ന്നാണ് ആദ്യത്തെ ടെസ്റ്റ് ആരംഭിക്കുന്നത്.