എ ബിഡി വില്ലിയെഴ്സിനെയും ക്രിസ് ഗെയിലിനെയും ഹാള്‍ ഓഫ് ഫേയ്മില്‍ ഉള്‍പ്പെടുത്തി ആര്‍ സി ബി.
ലെജൻഡറി ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ് ലും എബിഡി വില്ലിയേഴ്സും റോയൽ ചല്ലേഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യത്തെ രണ്ട് കളിക്കാരായി മാറി.മുൻ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് തൻറെ പ്രിയപ്പെട്ട സഹ കളിക്കാരെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
കളിയിൽ കൊണ്ടുവരുന്ന പുതുമയുടെ കാര്യത്തിൽ ആയാലും ബ്രില്ല്യൻസിന്‍റെ കാര്യത്തിലായാലും സ്പോർട്സ്മാൻ ഷിപ്പിന്‍റെ കാര്യത്തിലായാലും ആർ സി ബിയുടെ "പ്ലേ ബോൾഡ്" എന്ന തത്ത്വചിന്തയെ യഥാർത്ഥത്തിൽ നിർവചിക്കുന്ന കാര്യത്തിൽ എബിഡി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കൂടാതെ തൻറെ പ്രിയപ്പെട്ട സഹ കളിക്കാരുടെ പേരുകൾ പ്രഖ്യാപിക്കുവാൻ അവസരം കിട്ടിയതിൽ താന്‍ വളരെയധികം സന്തോഷവാനാണ്.ക്രിസ് ഗെയിലും എ ബി ഡിവില്ലിയേഴ്സും ഐപിഎൽ എന്ന ടൂർണമെന്‍റില്‍ കാലങ്ങളായി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നു എന്നുള്ളത് പ്രകടമാണെന്നും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും ഈ നിലയിലെത്തുവാൻ വളരെയധികം സ്വാധീനം ഈ രണ്ടു കളിക്കാരും ചെലുത്തിയിട്ടുണ്ടെന്നും ഇന്ന് ഓഫീഷ്യൽ വെബ്സൈറ്റിന് കൊടുത്ത പ്രസ്താവനയിൽ കോഹ്‌ലി കൂട്ടിച്ചേർത്തു.
2011 മുതൽ 2021 വരെ ദക്ഷിണാഫ്രിക്കൻ ലെജന്‍ഡ് ഡി വില്ലിയേഴ്സ് ആർ സിബിയുടെ അവിഭാജ്യ ഘടകമായിരുന്നെങ്കിലും, വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള ഇടം കൈയ്യന്‍ ബാറ്റർ ക്രിസ് ഗയില്‍ ആറുവർഷം ഫ്രാഞ്ചൈസിക്കൊപ്പ മുണ്ടായിരുന്നു.