സിംമ്പാവേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം., താരമായി റാസ, അയർലാണ്ടിനെ ഒരു വിക്കറ്റിന് മറികടന്നു..
സിംമ്പാവേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം., താരമായി റാസ, അയർലാണ്ടിനെ ഒരു വിക്കറ്റിന് മറികടന്നു..
സിംമ്പാവേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം., താരമായി റാസ, അയർലാണ്ടിനെ ഒരു വിക്കറ്റിന് മറികടന്നു..
അയർലാൻഡിന്റെ സിമ്പാവേ ടൂറിന് ത്രില്ലർ തുടക്കം.3 ട്വന്റി ട്വന്റിയും 3 ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ഇന്നലെ ഹരാരെയിലായിരുന്നു മത്സരം. സിമ്പാവേയിൽ രാത്രിയിൽ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.
മത്സരത്തിൽ സിമ്പാവേ അയർലാൻഡിനെ ഒരു വിക്കറ്റിന് മറികടന്നു. ഇന്നിങ്സിന്റെ അവസാന പന്തിലായിരുന്നു സിമ്പാവേയുടെ വിജയം.റാസയാണ് കളിയിലെ താരം. സിമ്പാവേയുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിയാണ് അവർ ഒരു വിക്കറ്റിന് വിജയിക്കുന്നത്.
ടോസ് നേടിയ സിമ്പാവേ നായകൻ റാസ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്റെ വിശ്വാസം കാത്ത് പന്ത് എറിഞ്ഞ സിമ്പാവേ ബൗളേർമാർ 147 ന്ന് 8 വിക്കറ്റ് എന്നാ നിലയിൽ അവസാനിച്ചു.3 വിക്കറ്റ് നേടിയ നായകൻ റാസ തന്നെയാണ് ബൗളിങ്ങിലും തിളങ്ങിയത്.32 റൺസ് നേടിയ ബാൽബ്രിനെയാണ് ഐറിഷ് ടോപ് സ്കോറർ.
148 റൺസ് പിന്തുടരാൻ ഇറങ്ങിയ സിമ്പാവേക്ക് വേണ്ടി നായകന്റെ ഇന്നിങ്സുമായി റാസ തന്നെ മുന്നിൽ നിന്ന് നയിച്ചു.42 പന്തിൽ 65 റൺസുമായി റാസ 19 മത്തെ ഓവർ പുറത്തായി. എന്നാൽ അവസാന ഓവറിലെ നാടകീയതക്ക് ഒടുവിൽ ഇന്നിംഗ്സിന്റെ അവസാനത്തെ പന്തിൽ മുസുർബനി സിമ്പാവേക്ക് വിജയം നേടിയെടുത്തു കൊടുത്തു.