എനിക്ക് ഇത് മനസിലാകുന്നില്ല, ഹാർദിക്കിനെ വിമർശിച്ചു കെവിൻ പീറ്റേഴ്സൺ
എനിക്ക് ഇത് മനസിലാകുന്നില്ല, ഹാർദിക്കിനെ വിമർശിച്ചു കെവിൻ പീറ്റേഴ്സൺ
എനിക്ക് ഇത് മനസിലാകുന്നില്ല, ഹാർദിക്കിനെ വിമർശിച്ചു കെവിൻ പീറ്റേഴ്സൺ
ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ കാത്തിരുന്ന മത്സരമാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റാൻസ് മത്സരം. ഹാർദിക്കിന് കീഴിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്.ഹാർദിക്കിന്റെ മുൻ ടീം ഗുജറാത്തായിരുന്നു എന്ന് നമുക്ക് അറിയാം. മാത്രമല്ല ഹാർദിക്ക് മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത് മുംബൈ ആരാധകരെ പോലും ചൊടിപ്പിച്ചിരുന്നു.
രോഹിത് ശർമയേ നായക സ്ഥാനത്ത് നിന്ന് മാറ്റിയതാണ് ഇതിന് കാരണം. എന്നാൽ ഇപ്പോൾ മുംബൈ ഇന്ത്യൻസിലെ നായകനായ ആദ്യ ഓവറുകളിൽ തന്നെ ഹാർദിക്കിന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സനാണ് ഹാർദിക്കിന്റെ ക്യാപ്റ്റൻസിയേ വിമർശിച്ചിരിക്കുന്നത്. ഹാർദിക് ന്യൂ ബോൾ എടുത്തതിനെ പറ്റിയാണ് അദ്ദേഹം പറയുന്നത്.
"എന്ത് കൊണ്ട് ബുമ്ര ബൗളിംഗ് ഓപ്പൺ ചെയ്യുന്നില്ല. എനിക്ക് ഇത് മനസിലാകുന്നില്ല ".
കെ പി യുടെ വാക്കുകളാണ് മുകളിൽ. ഹാർദിക് എറിഞ്ഞ ആദ്യത്തെ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങുകയും ചെയ്തു. ബുമ്ര എറിഞ്ഞ ആദ്യത്തെ ഓവറിൽ തന്നെ നാല് റൺസ് വിട്ട് കൊടുത്തു സാഹയേ പുറത്താക്കുകയും ചെയ്തു. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.