ഇന്ത്യയും ഓസ്ട്രേലിയെയും ലോകക്കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഉടലെടുത്ത ചില നിമിഷങ്ങൾ..
ഇന്ത്യ ഇന്ന് 2023 ലോകക്കപ്പിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിന് ഇറങ്ങുകയാണ്.ഓസ്ട്രേലിയേയാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരം ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കും. ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ കളത്തിലേക്ക് ഇറങ്ങുമ്പോൾ ഇവർ ലോകക്കപ്പിൽ കണ്ടു മുട്ടിയപ്പോൾ ഉടലെടുത്ത ചില ഐക്കണിക്ക് നിമിഷങ്ങളാണ് ഇവിടെ കുറിക്കപെടുന്നത്.
ഇന്ത്യയും ഓസ്ട്രേലിയെയും ലോകക്കപ്പിൽ ഇത് വരെ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.അതിൽ 8 എണ്ണം ഓസ്ട്രേലിയേ വിജയിച്ചപ്പോൾ നാല് മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചത്.2019,83,87 ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ,2011 ലെ ക്വാർട്ടർ ഫൈനൽ മത്സരവുമാണ് ഇന്ത്യ ജയിച്ചത്.87 ലെ യും 92 ലെയും ലോകക്കപ്പ് മത്സരം ഒരു റൺസിനാണ് ഇന്ത്യ കൈവിട്ടത്.ലോകക്കപ്പുകളിൽ ഇന്നും ഒരൊറ്റ റൺസിന് തോറ്റ ഒരേ ഒരു ടീം ഇന്ത്യയും ജയിച്ച ഒരേ ഒരു ടീം ഓസ്ട്രേലിയെയും തന്നെയാണ്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം നേടുന്ന ബൗളേറായി കപിൽ മാറിയതും, സ്റ്റീവ് വോ എന്നാ ബൗളേറുടെ ആ അവസാന ഓവറും, മാർക്ക് വോയുടെ ബാറ്റിംഗ് ഐതിഹാസികതയും,ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തിയ പോണ്ടിങ്ങും, ലോകക്കപ്പുകളിൽ ഓസ്ട്രേലിയുടെ അശ്വമേധം അവസാനിപ്പിച്ച യുവരാജും, കിരീടം നിലനിർത്താൻ ഇറങ്ങിയ ഇന്ത്യയെ തകർത്ത സ്മിത്തും ജോൺസനും, ധവാന്റെ ക്ലാസിക്കൽ സെഞ്ച്വറിയുമെല്ലാം ഓസ്ട്രേലിയ ഇന്ത്യ ലോകകപ്പ് മത്സരങ്ങളിൽ കണ്ട ഐക്കണിക്ക് രംഗങ്ങളാണ്.
ഇന്ന് ഇന്ത്യയും ഓസ്ട്രേലിയും കളത്തിലേക്ക് ഇറങ്ങുമ്പോൾ പുതിയ അവിസ്മരണിയാ നിമിഷങ്ങൾ സൃഷ്ടിക്കപെടുകയും പിന്നീട് അത് ഓർമ്മകളായി ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ തുടരുകയും ചെയ്യും. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.