ഏഷ്യ കപ്പിൽ കളിക്കാൻ താൻ സന്നദ്ധനാണ് - വിരാട് കോഹ്ലി

34 കാരനായ അദ്ദേഹം ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ്, എന്നാൽ സമീപകാലത്തെ ഫോമില്ലായ്മ ഇന്ത്യക്കും കോഹ്ലിക്കും വളരെ വലിയ തലവേദന ആയിരിക്കയാണ്.

ഏഷ്യ കപ്പിൽ കളിക്കാൻ താൻ സന്നദ്ധനാണ് - വിരാട് കോഹ്ലി
(Picture Credit : Twitter)

ഗസ്റ്റ് 18-ന് ഹരാരെയിൽ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എന്നാൽ മുഴുവൻ ക്രിക്കറ്റ് ലോകവും ആകാംഷയോടെയും, ശ്രദ്ധയോടെയും കാത്തിരുന്നത് ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയെ ടീമിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നുള്ളതായിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ടീം പ്രഖ്യാപിച്ചപ്പോൾ കിംഗ് കോഹ്‌ലിയെ ടീമിൽ ഉൾപെടുത്തിയിരുന്നില്ല .

34 കാരനായ അദ്ദേഹം ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ്, എന്നാൽ സമീപകാലത്തെ ഫോമില്ലായ്മ ഇന്ത്യക്കും കോഹ്ലിക്കും വളരെ വലിയ തലവേദന ആയിരിക്കയാണ്. അവസാനത്തെ 78-ലധികം ഇന്നിംഗ്‌സുകളായി കോഹ്‌ലിക്ക് സെഞ്ച്വറി നേടാൻ സാധിച്ചിട്ടില്ല, കോഹ്ലിയുടെ ഫോമില്ലായ്മ മൂലം  നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കോഹ്‌ലിക്ക് വിശ്രമം നൽകിയിരുന്നു.എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, യുഎഇ ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിന് ക്രിക്കറ്റ് ലോകം ഉടൻ സാക്ഷ്യം വഹിക്കും.

ദേശീയ സെലക്ടർമാരുമായി താരം ചർച്ച നടത്തിയെന്നും അടുത്ത മാസാവസാനം നടക്കുന്ന ഏഷ്യാ കപ്പിന് താൻ കളിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയിൽ ഒക്ടോബറിൽ ആരംഭിക്കുന്ന ടി20 ലോകകപ്പ് വരെ ഇന്ത്യൻ ടീമിന് വളരെ തിരക്കുള്ള ഷെഡ്യൂൾ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.

ഏഷ്യാ കപ്പ് മുതൽ താൻ കളിക്കാൻ സന്നദ്ധനാണെന്ന് വിരാട് സെലക്ടർമാരോട് പറഞ്ഞതിയിട്ടാണ് റിപ്പോർട്ടുകൾ.ലോകകപ്പ് ടീമിലുള്ള തരങ്ങൾക്ക് ഏഷ്യാ കപ്പ് മുതൽ ലോകകപ്പ് ടി20 അവസാനിക്കുന്നത് വരെ വിശ്രമം ലഭിക്കില്ല.അതിനാൽ തന്നെ വിൻഡീസ് പര്യടനത്തിന് ശേഷം അവർക്ക് വിശ്രമിക്കാൻ കഴിയുന്ന രണ്ടാഴ്ചത്തെ സമയമാണ് ഏഷ്യ കപ്പ് വരെയുള്ള സമയം.

സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്ക്, ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ദീപക് ചാഹർ  മടങ്ങിവന്നിട്ടുണ്ട്. രാജസ്ഥാനിൽ ജനിച്ച താരം ഹാംസ്ട്രിംഗിനും നടുവിനും പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി ക്രിക്കറ്റിൽ നിന്നും വിട്ടു നില്ക്കുകയായിരുന്നു.കൗണ്ടി ചാമ്പ്യൻഷിപ്പിൽ ലങ്കാഷെയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച തമിഴ്നാട് ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനേയും ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊപ്പം നിലവിൽ വേസ്റ്റ്ഇൻഡീസ് പരമ്പരയിൽ കളിക്കുന്ന സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

സിമ്പാബെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസീദ് ഖാൻ , മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here