തോൽവികളിൽ ഹൃദയം കീഴടക്കിയ താരങ്ങളിലെ ആദ്യ പേരുകാരിൽ ഒരുവൻ..
ഓരോ ലോകക്കപ്പുകളും വിജയികളെക്കാൾ ഉപരി പരാജിതരുടെ കഥ കൂടി പറഞ്ഞേവയാണ്. 2003 ലെ സച്ചിനും 2019 ലെ രോഹിത്തും 15 ലെ ഡി വില്ലിയെര്സുമെല്ലാം അത്തരം കഥക്ക് ഉദാഹരണമാണ്. എന്നാൽ തോൽവികളിൽ ഹൃദയം കീഴടക്കിയ ഇത്തരം പ്രകടനങ്ങളിലും പഴയ തലമുറ അത്രക്ക് പറഞ്ഞു കേൾക്കാത്ത ഒരു താരം കൂടിയുണ്ട്.അവൻ പേര് മാർക്ക് വോ...
1996 ലോകകപ്പ്,7 മത്സരങ്ങൾ,3 സെഞ്ച്വറികൾ,80.66 ബാറ്റിംഗ് ശരാശരിയിൽ 484 റൺസ്.ഒടുവിൽ ഏകദിന ക്രിക്കറ്റിന്റെ ജാതകം തിരുത്തിയെഴുതിയ ലങ്കക്ക് മുന്നിൽ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടം.സുരക്ഷ കാരണങ്ങൾ കൊണ്ട് ഓസ്ട്രേലിയ ടൂർണമെന്റിൽ തങ്ങളുടെ ആദ്യത്തെ മത്സരത്തിൽ നിന്ന് പിന്മാറി. ശ്രീലങ്കയായിരുന്നു എതിരാളികൾ.
രണ്ടാം മത്സരത്തിൽ എതിരാളികൾ കെനിയ. മാർക്ക് വോ ലോകക്കപ്പിലേക്ക് വരവറയിച്ചു. തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയുടെ മികവിൽ ഓസ്ട്രേലിയക്ക് 97 റൺസ് വിജയം.130 റൺസ് സ്വന്തമാക്കിയ മാർക്ക് വോ തന്നെയാണ് കളിയിലെ താരവും. അടുത്ത എതിരാളികൾ ഇന്ത്യ. വീണ്ടും മാർക്ക് വോ, വീണ്ടും സെഞ്ച്വറി. കൂടാതെ ഒരു വിക്കറ്റും. ഓസ്ട്രേലിയക്ക് 16 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയവും.മാർക്ക് വോക്ക് തുടർച്ചയായ രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവും.
തുടർച്ചയായ മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാൻ മാർക്ക് വോയും ഓസ്ട്രേലിയെയും സിമ്പാവേക്കെതിരെ.വോണിന്റെ സ്പിൻ കെണിയിൽ സിമ്പാവേ 157 ന്ന് പുറത്ത്. മറുപടി ബാറ്റിംഗിൽ 76 റൺസ്സുമായി മാർക്ക് വോ നോട്ട് ഔട്ട്, ഓസ്ട്രേലിയക്ക് 8 വിക്കറ്റ് വിജയവും.ടൂർണമെന്റിൽ മാർക്ക് വോ ആദ്യമായി ഫിഫ്റ്റി സ്വന്തമാക്കാതിരുന്ന മത്സരത്തിൽ ഓസ്ട്രേലിയക്ക് തോൽവി.വെസ്റ്റ് ഇൻഡീസിനോട് നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽവി രുചിച്ചത്.
നാലാം ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയ ന്യൂസിലാൻഡ് പോരാട്ടം.287 മികച്ച വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുന്നിൽ വെച്ച് കിവികൾ.വീണ്ടും മാർക്ക് വോ, വീണ്ടും സെഞ്ച്വറി, ടൂർണമെന്റിലെ മൂന്നാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഓസ്ട്രേലിയ സെമിയിലേക്കും.സെമിയിൽ പൂജ്യനായി വോ മടങ്ങിയെങ്കിലും അഞ്ചു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചു കൊണ്ട് ഓസ്ട്രേലിയ മൂന്നാം ലോകകപ്പ് ഫൈനലിലേക്ക്. ഫൈനലിലും മാർക്ക് വോ നിരാശപെടുത്തിയപ്പോൾ ലങ്ക തങ്ങളുടെ ആദ്യ ലോകകിരീടവും ഉയർത്തി.
ടൂർണമെന്റിൽ ഉടനീളം റൺ മല തീർത്തിട്ടും കാങ്കരൂകൾക്ക് ലോക കിരീടം സമ്മാനിക്കാൻ അയാൾക്ക് സാധിച്ചില്ല. മാർക്ക് വോ ബാറ്റിംഗിൽ പരാജയപെടുന്ന മത്സരങ്ങൾ എല്ലാം ഓസ്ട്രേലിയ 96 ലോകക്കപ്പിൽ തോൽവി രുചിച്ചു എന്നറിയുമ്പോൾ തന്നെ മനസിലാവുമല്ലോ അദ്ദേഹത്തെ ലോകക്കപ്പിൽ ഓസ്ട്രേലിയേ എത്രത്തോളം ഇഷ്ടപെട്ടിരുന്നവെന്ന്.
കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തൊട്ട് അടുത്ത ലോകക്കപ്പിൽ തന്റെ സഹോദരനിലൂടെ ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ 375 റൺസ് സ്വന്തമാക്കി തന്റെ സഹോദരൻ പിന്നിൽ ഓസ്ട്രേലിയുടെ ടോപ് സ്കോർർ കൂടിയായിരുന്നു അദ്ദേഹം. തോൽവികളിൽ ഹൃദയം കീഴടക്കിയ താരങ്ങളിലെ ആദ്യ പേരുകാരൻ തന്നെയാണ് മാർക്ക് വോ.
കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും..