ഗാബ ടെസ്റ്റ് മൂന്നാം ദിവസം മഴ കൊണ്ട് പോയി, ഇന്ത്യയേ മഴ രക്ഷിച്ചതോ.??
ഗാബ ടെസ്റ്റ് മൂന്നാം ദിവസം മഴ കൊണ്ട് പോയി, ഇന്ത്യയേ മഴ രക്ഷിച്ചതോ.
ഗാബ ടെസ്റ്റ് മൂന്നാം ദിവസം മഴ കൊണ്ട് പോയി, ഇന്ത്യയേ മഴ രക്ഷിച്ചതോ...
ആദ്യത്തെ ഇന്നിങ്സിൽ ഓസ്ട്രേലിയ 445 റൺസിന് പുറത്തായിരുന്നു.തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വെറും 17 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാൻ സാധിച്ചത്.51 റൺസ് മാത്രമാണ് ഇന്ത്യ സ്വന്തമാക്കിയത്. 4 വിക്കറ്റുകൾ ഓസ്ട്രേലിയ നേടുകയും ചെയ്തു.
നിലവിൽ രാഹുലും രോഹിത്തുമാണ് ക്രീസിൽ.രാഹുൽ 33 റൺസുമായി ക്രീസിലുണ്ട്.രോഹിത് അക്കൗണ്ട് തുറന്നിട്ടില്ല.ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി..
വിക്കറ്റ് പോകുന്നു, മഴ പെയ്യുന്നു, വിക്കറ്റ് പോകുന്നു മഴ പെയ്യുന്നു. ഇത് തന്നെയായിരുന്നു ഇന്നത്തെ ദിവസത്തിന്റെ അവസ്ഥ. 6 തവണയാണ് ഇന്ന് മഴ കളി മുടക്കിയത് രാഹുലിനും രോഹിത്തിനും മികച്ച ഒരു കൂട്ടുകെട്ട് സ്വന്തമാക്കാൻ കഴിഞ്ഞാൽ മാത്രമേ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരകെ വരാൻ സാധിക്കൂ.