വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര തൂത്തുവാരി ബംഗ്ലാദേശ്..
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര തൂത്തുവാരി ബംഗ്ലാദേശ്..
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര തൂത്തുവാരി ബംഗ്ലാദേശ്..
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര തൂത്തുവാരി ബംഗ്ലാദേശ്.3 മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയായിരുന്നു ഇത്.രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര 1-1 എന്നാ രീതിയിൽ പിരിഞ്ഞു. മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസും തൂത്തുവാരി.
മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ 80 റൺസിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 189 റൺസ് സ്വന്തമാക്കി.41 പന്തിൽ 72 റൺസ് നേടിയ ജാക്കർ അലിയാണ് ഇന്നിങ്സ് ടോപ് സ്കോറർ. വെസ്റ്റ് ഇൻഡീസിന് വേണ്ടി റൊമാറിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
190 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 109 റൺസിന് പുറത്തായി.27 പന്തിൽ 33 റൺസ് നേടിയ റൊമാറിയോ ഷെപ്പേർഡ് തന്നെയാണ് ഇന്നിങ്സ് ടോപ് സ്കോറർ.ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹോസ്സൈൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.തസ്കിന് അഹ്‌മദും മഹേഡി ഹസനും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി.41 പന്തിൽ 72 റൺസ് നേടിയ ജാക്കർ അലിയാണ് കളിയിലെ താരം.