ബ്ലാസ്റ്റേഴ്‌സിന്റെ ആ ശ്രമവും വിജയിച്ചില്ല .

ബ്ലാസ്റ്റേഴ്‌സിന്റെ ആ ശ്രമവും വിജയിച്ചില്ല .

ബ്ലാസ്റ്റേഴ്‌സിന്റെ ആ ശ്രമവും വിജയിച്ചില്ല .

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിശബ്ദരാണ്. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച താരങ്ങളെ മറ്റു ക്ലബ്ബുകൾ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ശ്രമം കൂടി പരാജയപെട്ടിരിക്കുകയാണ്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹിച്ച ഗോവൻ പ്രതിരോധ നിര താരം ഐഭനബാ ഡോഹലിങ്‌ ഗോവയിൽ തന്നെ തുടരുമെന്ന് മാർക്കസ് വ്യക്തമാക്കി.മാസങ്ങൾക്കു മുമ്പ് പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഡോഹലിങ്ങളിൽ ബ്ലാസ്റ്റേഴ്‌സിൽ താല്പര്യം ഉണ്ടായതായിറിപ്പോർട്ട്‌ ചെയ്തത്.

8.33 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.26 വയസുള്ള ഈ പ്രതിരോധ നിര താരം കഴിഞ്ഞ സീസണിൽ എഫ് സി ഗോവക്ക്‌ വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക്, റൈറ്റ് ബാക്ക് എന്നീ പൊസിഷൻകളിൽ കളിക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം.ശില്ലോങ്ങ് ലാജോങ്ങിൽ നിന്നാണ് താരം ഗോവയിലേക്ക് എത്തിയത്.

2019 ജൂൺ 16 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ഗോവയിലേക്കെത്തിയത്.ഗോവക്ക്‌ വേണ്ടി 32 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.ക്ലബ്ബിന് വേണ്ടി കളിച്ച 2221 മിനുറ്റിൽ നിന്ന് ഒരു കാർഡ് പോലും ഇദ്ദേഹം നേടിയില്ല എന്നത് മറ്റൊരു പ്രത്യേകയാണ്.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here