ഹർഷൽ പട്ടേലിനു ഏഷ്യ കപ്പും,വേൾഡ് കപ്പും നഷ്ടമായേക്കും.

പട്ടേലിന് സൈഡ് സ്ട്രെയിൻ ഉണ്ടായത് മൂലം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങൾ ഇതിനകം നഷ്ടമായിരുന്നു.

ഹർഷൽ പട്ടേലിനു ഏഷ്യ കപ്പും,വേൾഡ്  കപ്പും നഷ്ടമായേക്കും.
(Pic Credit:Twitter)

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലിന് 2022 ലെ ഏഷ്യാ കപ്പ് നഷ്ടമായേക്കും. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വെച്ച് നടക്കും.കൂടാതെ, 2022 ൽ ഓസ്‌ട്രേലിയയിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിലും ഈ 31കാരന് പങ്കെടുക്കാൻ സാധിക്കുമോ എന്നുള്ളതും ഇപ്പോൾ സംശയമാണ്

പട്ടേലിന് സൈഡ് സ്ട്രെയിൻ ഉണ്ടായത് മൂലം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങൾ ഇതിനകം നഷ്ടമായിരുന്നു.ഇംഗ്ലണ്ടുമായി നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്, 8.45 എക്കണോമിയിൽ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പിനുള്ള ടീമിനെ അയക്കുന്നതിനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 8), അതേ ദിവസം തന്നെ ബിസിസിഐ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗസ്റ്റ് 3 ന്  പാകിസ്ഥാനാണ് ആദ്യമായി ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ഫ്ലോറിഡയിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിനായി ഇന്ത്യൻ ടീം രവി ബിഷ്‌ണോയി, അക്സർ പട്ടേൽ, സഞ്ജു സാംസൺ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചു. ഹാർദിക് പാണ്ഡ്യ, രവി അശ്വിൻ, ശ്രേയസ് അയ്യർ എന്നിവർക്ക് പകരമാണ് ടീമിലെടുത്തിരിക്കുന്നത്.

നിലവിൽ പരമ്പരയിൽ 3-1ന് മുന്നിട്ട് നിൽക്കുകയാണ് ഇന്ത്യ.2022-ലെ ടി20 ലോകകപ്പിനായി ഓരോ താരത്തിനും വേണ്ടത്ര അവസരം നൽകേണ്ടത് ടീം മാനേജ്മെന്റിന് നിർണായകമാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ നേരത്തെ പറഞ്ഞിരുന്നു.കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്ക് Xtremedesportes പിന്തുടരുക.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here