ആദ്യ തോൽവിക്ക് പിന്നാലെ സഞ്ജുവിന് വമ്പൻ തിരിച്ചടി..

ആദ്യ തോൽവിക്ക് പിന്നാലെ സഞ്ജുവിന് വമ്പൻ തിരിച്ചടി..

ആദ്യ തോൽവിക്ക് പിന്നാലെ സഞ്ജുവിന് വമ്പൻ തിരിച്ചടി..
Pic credit:X

ആദ്യ തോൽവിക്ക് പിന്നാലെ സഞ്ജുവിന് വമ്പൻ തിരിച്ചടി..

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ ഈ സീസണിലെ ആദ്യത്തെ തോൽവി അറിഞ്ഞിരുന്നു. തുടർച്ചയായി നാല് മത്സരങ്ങൾ ജയിച്ചു വന്ന രാജസ്ഥാനെ തോൽപിച്ചത് ഗുജറാത് ടൈറ്റാൻസാണ്.3 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോൽവി.റാഷിദ്‌ ഖാനായിരുന്നു കളിയിലെ താരം

എന്നാൽ ഇപ്പോൾ സഞ്ജു സാംസൺ ഒരു തിരിച്ചടി ഏറ്റിരിക്കുക.കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ അദ്ദേഹത്തിന് പിഴ ലഭിച്ചിരിക്കുകയാണ്.12 ലക്ഷം രൂപയാണ് അദ്ദേഹത്തിന് പിഴ വിധിച്ചിരിക്കുന്നത്.ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്ന മൂന്നാമത്തെ നായകനാണ് സഞ്ജു.ഗില്ലിനും പന്തിനും ഇത്തരത്തിൽ പിഴ ലഭിച്ചിരുന്നു. പന്തിന് രണ്ട് തവണ ഇത്തരത്തിൽ പിഴ ലഭിച്ചു.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 3 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് സ്വന്തമാക്കി.76 റൺസ് നേടിയ പരാഗായിരുന്നു ടോപ് സ്കോറർ.നായകൻ സഞ്ജു 68 റൺസുമായി പുറത്താവാതെ നിന്നു.ഇന്നിങ്സിന്റെ അവസാന പന്തിൽ റാഷിദ്‌ ഖാനിലൂടെ ഗുജറാത്ത്‌ വിജയം കണ്ട്.72 റൺസ് നേടിയ ഗുജറാത് നായകൻ ഗില്ലായിരുന്നു ഈ ഇന്നിങ്സ് ടോപ് സ്കോറർ.

Join our whatsapp group