ക്രിക്കറ്റ് ഒളിമ്പിക്സിൽ??,ഐ സി സിയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയും നിർണായക യോഗം ചേരുന്നു..
ക്രിക്കറ്റ് ഒളിമ്പിക്സിൽ??,ഐ സി സിയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയും നിർണായക യോഗം ചേരുന്നു..
ഒരുപാട് നാളുകളായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്താൻ വേണ്ടിയാണ്. ഇപ്പോൾ ഐ സി സി ഇതിനെ സംബന്ധിച്ചുള്ള നിർണായക യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഒളിമ്പിക്സിൽ ക്രിക്കറ്റ് കണ്ടേക്കാം.
2028 ലേ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്താനാണ് ഐ സി സി ആഗ്രഹിക്കുന്നത്.അടുത്ത വർഷം മുംബൈയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ മീറ്റിങ്ങിൽ ഐ സി സി പങ്ക് എടുക്കും.ഈ ഒരു മീറ്റിങ്ങിൽ വെച്ച് തന്നെ ക്രിക്കറ്റിന് വേണ്ടി ഐ സി സി ബിഡ് ചെയ്യും.
കഴിഞ്ഞ കുറെ നാളുകളായി ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് ഒരുപാട് ആരാധകർ ആഗ്രഹിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ട്വന്റി ട്വന്റി ക്രിക്കറ്റിന് കിട്ടിയ പ്രചാരം തന്നെയാണ് ഐ സി സി യെ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്താനുള്ള നിർദേശത്തിന് ധൈര്യം നൽകിയത്. ട്വന്റി ട്വന്റി മത്സരങ്ങൾ ഒളിമ്പിക്സിൽ ഉൾപെടുത്തുമെന്ന് തന്നെ കരുതാം.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page