ഡൽഹിയിലെ വായു മലിനീകരണം വഷളാവുമ്പോൾ ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിന്റെ ഭാവി എന്ത്..
ഡൽഹിയിലെ വായു മലിനീകരണം വഷളവുമ്പോൾ ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിന്റെ ഭാവി എന്ത്..
ഡൽഹിയിലെ വായു മലിനീകരണം വഷളവുമ്പോൾ ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിന്റെ ഭാവി എന്ത്..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഇന്ന് ശ്രീ ലങ്ക ബംഗ്ലാദേശ് മത്സരമാണ്. ഡൽഹിയാണ് ഈ മത്സരത്തിന്റെ വേദി. ചാമ്പ്യൻസ് ട്രോഫി യോഗ്യത സ്വന്തമാക്കാൻ ഇരു ടീമുകൾക്കും ഈ മത്സരം അതിനിർണായകമാണ്.
എന്നാൽ ഡൽഹിയിൽ അതി കഠിനമായ വായു മലിനീകരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ശ്വാസം പോലും ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപെടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ഒരു സാഹചര്യത്തിൽ മത്സരത്തിന്റെ ഭാവി എന്ത്??.
മഴ മൂലം തടസ്സപ്പെടുന്ന കളികളിൽ സ്വീകരിക്കുന്ന അതേ രീതി തന്നെയാണ് ഇത്തരം മത്സരങ്ങളിലും സ്വീകരിക്കുന്നത്.മത്സരം നടത്താൻ അനുയോജ്യമുള്ള കാലാവസ്ഥ അല്ലെങ്കിൽ അനുയോജ്യമായ കാലാവസ്ഥയിലേക്ക് എത്തുന്നതുവരെ കാത്തിരിക്കും. കുറഞ്ഞത് 20 ഓവർ മത്സരം എങ്കിലും നടന്നില്ലെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിൻ് വീതം നൽകും.