23 വർഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച ഒരു വിക്കറ്റിന്റെ ത്രില്ലർ വിജയം..

23 വർഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച ഒരു വിക്കറ്റിന്റെ ത്രില്ലർ വിജയം..
(Pic credit :Twitter )

ഈ ലോകക്കപ്പിലെ ആദ്യത്തെ ത്രില്ലറിൽ വിജയം 

2023 ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഏറ്റവും മികച്ച ത്രില്ലർ മത്സരങ്ങളിൽ ഒന്നിനാണ് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർ സാക്ഷ്യം വഹിച്ചത്. ദക്ഷിണ ആഫ്രിക്ക സുഖമായി വിജയിക്കുമെന്ന് കരുതിയ മത്സരം പാകിസ്ഥാൻ മാർക്രത്തെ പുറത്താക്കി കൊണ്ട് തിരകെ പിടിക്കുകയായിരുന്നു.എന്നാൽ മഹാരാജിന്റെ മനസ്സാന്നിധ്യത്തിൽ ദക്ഷിണ ആഫ്രിക്കക്ക് ഒരു വിക്കറ്റ് വിജയം.

നേരത്തെ ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകന് ബാബർ അസത്തിന്റെ ഫിഫ്റ്റിയുടെ മികവിൽ 270 റൺസ് സ്വന്തമാക്കി.ബാബറിനെ കൂടാതെ സൗദ് ഷകീലും ഫിഫ്റ്റി സ്വന്തമാക്കി.ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി ഷംസി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പേര് കേട്ട ദക്ഷിണ ആഫ്രിക്ക ബാറ്റർമാരെ കൃത്യമായ ഇടവേളകളിൽ പാകിസ്ഥാൻ ബൗളേർമാർ മടക്കി അയച്ചു. മാർക്രം ഒരു അറ്റത്തു ഉറച്ചു നിന്നു.ഒടുവിൽ ദക്ഷിണ ആഫ്രിക്ക വിജയം സ്വന്തമാക്കുമെന്ന് കരുതിയ നിമിഷത്തിൽ അദ്ദേഹത്തെ ഉസാമ ബാബറിന്റെ കയ്യിലേക്ക് എത്തിക്കുന്നു. ശേഷം നടന്ന നാടകീയമായ രംഗങ്ങൾക്ക് ഒടുവിൽ ദക്ഷിണ ആഫ്രിക്കക്ക് ഒരു വിക്കറ്റ് വിജയം.ഷംസിയാണ് കളിയിലെ താരം

Join our whatsap group