ലോകക്കപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ മാത്രമല്ല, ഒരുപിടി മറ്റു നേട്ടങ്ങൾ കൂടി ദക്ഷിണ ആഫ്രിക്ക സ്വന്തം പേരിൽ കുറിച്ചു..
ദക്ഷിണ ആഫ്രിക്ക ശ്രീലങ്കക്കെതിരെ അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കുകയുണ്ടായി.ഓസ്ട്രേലിയ 2015 ൽ അഫ്ഗാനിസ്ഥനെതിരെ കുറിച്ച 417 റൺസാണ് പഴങ്കഥയായത്.ദക്ഷിണ ആഫ്രിക്ക 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് സ്വന്തമാക്കിയത്. എന്നാൽ ഈ ഇന്നിങ്സിൽ ഇത് കൂടാതെ ദക്ഷിണ ആഫ്രിക്ക ഒരുപിടി നേട്ടങ്ങൾ കൂടി സ്വന്തമാക്കി. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒരു ലോകക്കപ്പ് ഇന്നിങ്സിൽ മൂന്നു വ്യക്തിഗത സെഞ്ച്വറി എന്നതാണ് ആദ്യത്തെ നേട്ടം. ഏകദിന ക്രിക്കറ്റിൽ ഇതിന് മുന്നേ മൂന്നു തവണ മാത്രമേ ഒരു ടീമിലെ തന്നെ മൂന്നു കളിക്കാർ ഒരു ഇന്നിങ്സിൽ തന്നെ സെഞ്ച്വറി നേടിയിട്ടൊള്ളു. അതിൽ രണ്ടും ദക്ഷിണ ആഫ്രിക്കയുടെ പേരിൽ തന്നെയാണ്.
ഏകദിന ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ദക്ഷിണ ആഫ്രിക്ക ബാറ്റർ മാർക്രം സ്വന്തമാക്കി എന്നതാണ് അടുത്ത നേട്ടം.49 പന്തിലാണ് അദ്ദേഹം ഈ നേട്ടത്തിൽ എത്തിയത്.ശ്രീലങ്കക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ലോകക്കപ്പ് ടോട്ടൽ, ഡൽഹിയിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്നിങ്ങനെ നേട്ടങ്ങളും ദക്ഷിണ ആഫ്രിക്ക സ്വന്തം പേരിൽ കുറിച്ചു.
ഏകദിന ക്രിക്കറ്റിൽ ഇത് ഏട്ടാമത്തെ തവണയാണ് സൗത്ത് ആഫ്രിക്ക 400+ ടോട്ടൽ സ്വന്തമാക്കുന്നത്. ലോകക്കപ്പിൽ ഇത് മൂന്നാമത്തെ തവണയും.ദക്ഷിണ ആഫ്രിക്കക്ക് പുറമെ ഇന്ത്യയും ഓസ്ട്രേലിയെയും മാത്രമേ ലോകക്കപ്പിൽ 400 റൺസ് എന്നാ കടമ്പ പിന്നിട്ടിട്ടുള്ളത്.