ഒടുവിൽ കിരീടം ഇന്ത്യ സ്വന്തമാക്കുമോ!. ഇന്ത്യൻ ലോകക്കപ്പ് സ്‌ക്വാഡ് അവലോകനം
12 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തുമോ!. ധോണിയുടെ സിക്സർ വാങ്കടെയുടെ ആകാശങ്ങളെ ചുംബിച്ച പോലെ ഒരു സിക്സർ നവംബർ 19 ന്ന് അഹ്മദാബാദിന്റെ ആകാശങ്ങൾ ചുംബിക്കുമോ!. ചോദ്യങ്ങൾ ഒരുപാടാണ്. എങ്കിലും ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകാൻ കഴിവുള്ള ഒരു ടീം ഇന്ന് ഇന്ത്യക്കുണ്ട്.
രോഹിത് -ഗിൽ -കോഹ്ലി എന്നിവർ അടങ്ങുന്ന ടോപ് 3 ത്രയം മികച്ച ഫോമിൽ തന്നെയാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച മധ്യനിരയും കൂട്ടിനുണ്ട്. സ്പിൻ ഡിപ്പാർട്മെന്റും പേസ് ഡിപ്പാർട്മെന്റും ശക്തമാണ്.കുൽദീപ് -ജഡേജ -അശ്വിൻ ത്രയം നൽകുന്ന വിത്യസതയും ഇന്ത്യക്ക് ഗുണമാവും. ബുമ്ര നയിക്കുന്ന ഫാസ്റ്റ് ബൌളിംഗ് ഡിപ്പാർട്മെന്റിൽ സിറാജും ഷമിയുമുണ്ട്.ഓൾ റൗണ്ടറായി ഹർദിക്കുമുണ്ട്.
മികച്ച ഒരു ടീം തന്നെയാണ് ഇന്ത്യക്ക് ഉള്ളതെങ്കിലും തങ്ങളുടേതായ ബലഹീനതകൾ പ്രകടനമാണ്. ബൗൾ ചെയ്യാൻ കഴിയുന്ന ബാറ്റർമാരും ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളേർമാരും ഇന്ന് ഇന്ത്യക്കില്ല. ജഡേജയുടെ ബാറ്റിംഗ് ഫോമും പ്രതികൂലമാണ്.എന്നാൽ ഹോം ഗ്രൗണ്ട് അനൂകുല്യം മുതലാക്കിയാൽ കിരീടം തിരകെ ഇന്ത്യയിൽ എത്തിക്കാൻ കഴിയുമെന്നത് തീർച്ചയാണ്.
പല ക്രിക്കറ്റ് നീരിക്ഷകരും ക്രിക്കറ്റ് ആരാധകരും ഗില്ലായിരിക്കും ഇന്ത്യയുടെ "x" ഫാക്ടർ എന്ന് പറയുമ്പോഴും ഇന്ത്യയുടെ ലോകക്കപ്പിലെ "x" ഫാക്ടറാവുമെന്ന് ഞാൻ കരുതുന്ന താരം കെ എൽ രാഹുലാണ്. മത്സര ഗതി അനുസരിച്ചു കൃത്യമായി ബാറ്റ് വീശാനും ഇന്ന് രാഹുലിന് സാധിക്കുന്നുണ്ട്. മധ്യ നിരയിൽ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.കീപ്പിങ്ങിൽ കൂടി അദ്ദേഹം മികവിലേക്ക് ഉയരേണ്ടതുണ്ട്.
ഇന്ത്യയുടെ ലോകക്കപ്പ് സ്‌ക്വാഡ് ചുവടെ ചേർക്കുന്നു.
Squad: Rohit Sharma (capt), Shubman Gill, Virat Kohli, Shreyas Iyer, KL Rahul (wk), Hardik Pandya (vice-capt), Ravindra Jadeja, Shardul Thakur, Jasprit Bumrah, Kuldeep Yadav, Mohammed Siraj, Ishan Kishan (wk), Suryakumar Yadav, Mohammed Shami, R ashwin
1 day to go for world cup