പാകിസ്ഥാനോട് അണ്ടർ -19 ഏഷ്യ കപ്പിൽ തോൽവി രുചിച്ചു ഇന്ത്യ
⁉️ അണ്ടർ -19 ഏഷ്യ കപ്പിലേ രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് തോൽവി രുചിച്ചു ഇന്ത്യ.8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.105 റൺസ് നേടിയ അസാൻ അവൈസാണ് പാകിസ്ഥാൻ ടോപ് സ്കോറർ.
അണ്ടർ -19 ഏഷ്യ കപ്പിലേ രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് തോൽവി രുചിച്ചു ഇന്ത്യ.8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.105 റൺസ് നേടിയ അസാൻ അവൈസാണ് പാകിസ്ഥാൻ ടോപ് സ്കോറർ.
ടോസ് നേടിയ പാകിസ്ഥാൻ നായകൻ സായിദ് ബൈഗ് ബൗളിംഗ് തിരഞ്ഞെടുത്തു.ഇന്ത്യൻ ബാറ്റർമാർ ഭേദപെട്ട പ്രകടനം കാഴ്ചവെച്ചു.62 റൺസ് നേടിയ ഓപ്പനർ ആദർശ് സിങായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.പാകിസ്ഥാൻ വേണ്ടി മുഹമ്മദ് ശീഷൻ നാല് വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് ഉയർത്തി.260 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാൻ ടീമിനെ സമ്മർദത്തിലാക്കാൻ ഇന്ത്യൻ ബൗളേർമാർക്ക് കഴിഞ്ഞില്ല.2 വിക്കറ്റ് മാത്രം നഷ്ടപെടുത്തി പാകിസ്ഥാൻ വിജയത്തിലെത്തി.
നിലവിൽ എ ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നാല് പോയിന്റുമായി പാകിസ്ഥാനാണ് ഒന്നാമത്. രണ്ട് പോയിന്റുമായി ഇന്ത്യ രണ്ടാമതുമുണ്ട്. പോയിന്റ് ടേബിളിലെ ആദ്യത്തെ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് മുന്നേറും.