റസ്സലിന്റെ വമ്പൻ തിരിച്ചു വരവ്, ഇംഗ്ലണ്ടിന് ട്വന്റി ട്വന്റിയിലും രക്ഷയില്ല..
റസ്സലിന്റെ വമ്പൻ തിരിച്ചു വരവ്, ഇംഗ്ലണ്ടിന് ട്വന്റി ട്വന്റിയിലും രക്ഷയില്ല..
റസ്സലിന്റെ വമ്പൻ തിരിച്ചു വരവ്, ഇംഗ്ലണ്ടിന് ട്വന്റി ട്വന്റിയിലും രക്ഷയില്ല..
ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യത്തെ ട്വന്റി ട്വന്റി മത്സരത്തിലും ഇംഗ്ലണ്ടിന് തോൽവി.വെസ്റ്റ് ഇൻഡീസിന്റെ വിജയം 4 വിക്കറ്റിനായിരുന്നു.2 കൊല്ലങ്ങൾക്ക് ശേഷം ടീമിലേക്ക് തിരകെ വന്ന റസ്സലാണ് കളിയിലെ താരം.അഞ്ചു ട്വന്റി ട്വന്റി മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ടോസ് നഷ്ടപെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 171 റൺസിന് ഓൾ ഔട്ടായി.40 റൺസ് നേടിയ സാൾട്ടാണ് ഇംഗ്ലീഷ് ടോപ് സ്കോറർ.നായകൻ ജോസ് ബറ്റ്ലർ 39 റൺസ് സ്വന്തമാക്കി പുറത്തായി. റസ്സലും ജോസഫും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.
172 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ സാഹചര്യത്തിന് ഒത്തു ഉയർന്നു.36 റൺസ് നേടിയ ഷായി ഹോപ്പാണ് ടോപ് സ്കോറർ. ഇംഗ്ലണ്ടിന് വേണ്ടി രഹാൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.നായകൻ പവല്ലിന്റെയും റസ്സലിന്റെയും കൂറ്റൻ അടികളിൽ വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
രണ്ട് കൊല്ലങ്ങൾക് ശേഷമുള്ള തിരിച്ചു വരവ് മനോഹരമാക്കിയ റസ്സലാണ് കളിയിലെ താരം.ഓൾ റൗണ്ട് പ്രകടനമാണ് റസ്സൽ നടത്തിയത്.19 റൺസ് മാത്രം വിട്ട് കൊടുത്തു മൂന്നു വിക്കറ്റ് സ്വന്തമാക്കിയ അദ്ദേഹം 14 പന്തിൽ 29 റൺസും സ്വന്തമാക്കി.രണ്ടാം ഡിസംബർ 14 ന് ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ആരംഭിക്കും.