ബാസ് ബോൾ രണ്ടാം വർഷത്തേക്ക്..
ബാസ് ബോൾ രണ്ടാം വർഷത്തേക്ക്..
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആരവങ്ങൾ കെട്ട് അടങ്ങിയെങ്കിലും ക്രിക്കറ്റ് ആരാധകർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരകെ വരുകയാണ്.ജൂൺ 1 ന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് അയർലാൻഡ് ടെസ്റ്റ് മത്സരമാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷമുള്ള ആദ്യത്തെ മത്സരം. എന്നാൽ ഈ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്.
പൊതുവെ അഞ്ചു ദിവസങ്ങൾ അടങ്ങിയതാണ് ടെസ്റ്റ് മത്സരങ്ങൾ.പണ്ട് സമയപരിധിയില്ലാത്ത രീതിയിലായിരുന്നു ടെസ്റ്റ് മത്സരങ്ങൾ നടത്തിയിരുന്നത്.എന്നാൽ പിന്നീട് അത് അഞ്ചു ദിവസങ്ങളാക്കി ചുരുക്കുകയായിരുന്നു.പക്ഷെ ജൂൺ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് അയർലാൻഡ് ടെസ്റ്റ് മത്സരം നാല് ദിവസം മാത്രമേ കാണു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തന്നെ കഴിഞ്ഞ സമ്മറിൽ ബാസ് ബോൾ എന്നാ വിഖ്യതമായ ശൈലിയിലൂടെ ഇംഗ്ലണ്ട് മാറ്റി മറിച്ചിരുന്നു. ആഷേസിന് മുന്നോടിയായി നടക്കുന്ന ഈ പരമ്പരയിൽ ഇംഗ്ലണ്ട് ഇതേ ശൈലി തന്നെയാവും പിന്തുടരുക. മത്സരം ജൂൺ 1 വൈകിട്ട് 3.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.
ToOur Whatsapp Group
Our Telegram
Our Facebook Page