പെർത്തിൽ രണ്ടാം ദിവസം പാകിസ്ഥാൻ ഓസ്ട്രേലിയക്കെതിരെ പൊരുതുന്നു.
പെർത്തിൽ രണ്ടാം ദിവസം പാകിസ്ഥാൻ ഓസ്ട്രേലിയക്കെതിരെ പൊരുതുന്നു.
പെർത്തിൽ രണ്ടാം ദിവസം പാകിസ്ഥാൻ ഓസ്ട്രേലിയക്കെതിരെ പൊരുതുന്നു.
ഓസ്ട്രേലിയ പാകിസ്ഥാൻ ടെസ്റ്റ് മത്സരം മികച്ച രീതിയിൽ പുരോഗിമിക്കുകയാണ്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പാകിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്നാ നിലയിലാണ്.ഇമാം ഉൽ ഹക്കും ഖുറം ഷെഹ്‌സാദുമാണ് ക്രീസിൽ. ഇരുവരും യഥാക്രമം 38 റൺസും 7 റൺസും സ്വന്തമാക്കിട്ടുണ്ട്.
350 ന്ന് 6 എന്നാ നിലയിലാണ് രണ്ടാം ദിവസം ഓസ്ട്രേലിയ മത്സരം ആരംഭിച്ചത്.മാർഷിന്റെ 90 റൺസ് ഓസ്ട്രേലിയെ 487 റൺസിൽ എത്തിച്ചു.അരങ്ങേറ്റകാരൻ ആമർ ജമാൽ ആറു വിക്കറ്റ് സ്വന്തമാക്കി.164 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഓസ്ട്രേലിയ ടോപ് സ്കോറർ.
തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിങ്സിൽ 6 വിക്കറ്റ് സ്വന്തമാക്കിയ ഏഴാമത്തെ പാകിസ്ഥാനി താരവും ജമാലാണ്.488 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാൻ ഓപ്പനർമാർ മികച്ച തുടക്കമാണ് നൽകിയത്.42 റൺസ് നേടിയ അബ്ദുള്ള ഷാഫിഖ് പുറത്തായി. മറ്റൊരു ഓപ്പനർ ഇമാം ഇപ്പോഴും ക്രീസിലുണ്ട്.
ലിയോനാണ് ഷഫിക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. നായകൻ ഷാൻ മസൂദ് സ്റ്റാർക്കിന്റെ പന്തിൽ ക്യാരിക്ക് ക്യാച്ച് നൽകി മടങ്ങി.30 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. നിലവിൽ ഇമാമും ഖുറം ഷെഹ്‌സാദുമാണ് ക്രീസിൽ.