ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി റബാഡ നേടിയത് തകർപ്പൻ റെക്കോർഡ്

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് ഒരു ഇന്നിംഗ്സിന്റെയും 273 റൺസിന്റെയും മിന്നും വിജയം. ബംഗ്ലാദേശ് ആദ്യ ഇന്നിഗ്‌സിൽ 159 റൺസിനും രണ്ടാം ഇന്നിഗ്‌സിൽ 143 റൺസിനുമാണ് പുറത്തായത്.

 സൗത്ത് ആഫ്രിക്കയുടെ ബൗളിംഗ് നിരയിൽ ആദ്യ ഇന്നിഗ്‌സിൽ കാഗിസോ റബാഡ അഞ്ച് വിക്കറ്റുകൾ നേടി തിളങ്ങി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകൾ നേടുന്ന പേസർ എന്ന റെക്കോർഡും റബാഡ നേടി.

ടെസ്റ്റ് ക്രിക്കറ്റിൽ 4 തവണയാണ് റബാഡ ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇത്ര തവണ തന്നെ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് ബൗളർ കേമർ റോച്ചിന്റെ റെക്കോർഡിനൊപ്പവും റബാഡ എത്തി.

 രണ്ടാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കയ്ക്കായി കേശവും മഹാരാജ് 5 വിക്കറ്റും സെനുരൻ മുത്തുസാമി നാല് വിക്കറ്റും നേടി.

 ആദ്യ ഇന്നിംഗ്സിൽ സൗത്ത് ആഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 576 റൺസ് എന്ന റൺസിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

 സൗത്ത് ആഫ്രിക്കയ്ക്കായി മൂന്ന് സെഞ്ചുറികളാണ് പിറന്നത്. ടോണീ ടെ സോർസി 269 പന്തിൽ 177 റൺസ് നേടി തിളങ്ങി. 12 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ട്രിസ്റ്റൻ സ്റ്റപ്സ് 198 പന്തിൽ 106 റൺസും നേടി. ആറ് ഫോറുകളും മൂന്ന് സിക്സുമാണ്‌ ട്രിസ്റ്റൻ നേടിയത്. 

മൾഡർ 150 പന്തിൽ 105 റൺസും നേടി. 8 ഫോറുകളും നാല് സിക്സുകളും ആണ് താരം അടിച്ചെടുത്തത്. 

 ബംഗ്ലാദേശ് ബൗളിങ്ങിൽ തൈജുൽ ഇസ്ലാം 5 വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്.