വില്യസൺ സെഞ്ച്വറി, ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ ഒപ്പത്തിന് ഒപ്പം

വില്യസൺ സെഞ്ച്വറി, ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ ഒപ്പത്തിന് ഒപ്പം

വില്യസൺ സെഞ്ച്വറി, ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ ഒപ്പത്തിന് ഒപ്പം
(Pic credit :X)

വില്യസൺ സെഞ്ച്വറി, ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ ഒപ്പത്തിന് ഒപ്പം

സയിൽഹെറ്റ് ടെസ്റ്റ്‌ ഒപ്പത്തിന് ഒപ്പം മുന്നേറുക. തന്റെ 29 മത്തെ ടെസ്റ്റ്‌ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസൺ തന്നെയാണ് ഇന്നത്തെ താരം.നിലവിൽ ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് എന്നാ നിലയിലാണ്.

നേരത്തെ 9 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്നാ നിലയിൽ ബാറ്റിംഗ് ആരംഭിച്ചു ബംഗ്ലാദേശ് ഇന്നിങ്സിലേക്ക് ഒരു റൺസ് പോലും കൂട്ടിച്ചേർകാനാവാതെ ഓൾ ഔട്ട്‌ ആയി.മറുപടി ബാറ്റിങ്ങിൽ കിവീസിന് പിഴച്ചു.തൈജുൽ ഇസ്ലാമിന്റെ സ്പിൻ കെണിയിൽ കിവികൾ കുരുങ്ങി.

എന്നാൽ കെയ്ൻ വില്യംസൺ തന്റെ ക്ലാസ്സ്‌ വ്യക്തമാക്കിയ സെഞ്ച്വറി അടിച്ചു എടുത്തതോടെ തകർച്ചയിൽ നിന്ന് കിവികൾ കരകയറി. ഒടുവിൽ തൈജുൽ തന്നെ 104 റൺസ് എടുത്ത വില്യംസനെ ബൗൾഡാക്കി.ബംഗ്ലാദേശിന് വേണ്ടി തൈജുൽ നാല് വിക്കറ്റ് സ്വന്തമാക്കി. നിലവിൽ ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 266 എന്നാ നിലയിലാണ്.ജാമിസനും സൗത്തീയുമാണ് ക്രീസിൽ.

Join our WhatsApp group