ബ്രാഡ്മാനേ മറികടന്നു വില്യംസൺ, യുവ നിരയുമായിയെത്തിയ ദക്ഷിണ ആഫ്രിക്കക്കെതിരെ ആദ്യ ദിനം കിവീസ് ശക്തമായ നിലയിൽ

Pic credit (X)

ബ്രാഡ്മാനേ മറികടന്നു വില്യംസൺ, യുവ നിരയുമായിയെത്തിയ ദക്ഷിണ ആഫ്രിക്കക്കെതിരെ ആദ്യ ദിനം കിവീസ് ശക്തമായ നിലയിൽ

ദക്ഷിണ ആഫ്രിക്ക ന്യൂസിലാൻഡ് ടെസ്റ്റ്‌ പരമ്പര ഇന്ന് ആരംഭിച്ചു. Sa20 മൂലം സൂപ്പർ താരങ്ങൾ എല്ലാം മാറി നിന്നതോടെ യുവ നിരയേയാണ് ന്യൂസിലാൻഡിലേക്ക് ദക്ഷിണ ആഫ്രിക്ക അയച്ചിരിക്കുന്നത്. ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി നായകൻ അടക്കം ആറു താരങ്ങൾ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച്.2 മത്സരങ്ങളാണ് ഈ ടെസ്റ്റ്‌ പരമ്പരയിലുള്ളത്.

ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ നീൽ ബ്രാൻഡ് ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു.എന്നാൽ ലാത്തത്തിനെയും കോൺവേയും അധികം വൈകാതെ ഡഗ് ഔട്ടിലേക്ക് തിരകെ മടക്കാൻ ദക്ഷിണ ആഫ്രിക്ക ബൗളേർമാർക്ക് സാധിച്ചു. പക്ഷെ വില്യംസൺ ഒപ്പം രചിന് കൂടെ ചേർന്നതോട് ദക്ഷിണ ആഫ്രിക്ക ചിത്രത്തിലാതെയായി. ഇരുവരും സെഞ്ച്വറി കുറിച്ചു.

രചിന് തന്റെ ടെസ്റ്റ്‌ കരിയറിലെ ആദ്യത്തെ സെഞ്ച്വറിയാണ് കുറിച്ചത്. വില്യംസൺ തന്റെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കരിയറിലെ 30 മത്തെ സെഞ്ച്വറിയാണ് കുറിച്ചത്. ഇതോടെ കൂടി സാക്ഷാൽ ഡോൺ ബ്രാഡ്മാനെ സെഞ്ച്വറികളുടെ എണ്ണത്തിൽ പിന്നിലാക്കാൻ വില്യംസൺ സാധിച്ചു. ആദ്യ ദിവസം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എന്നാ നിലയിലാണ്. 

ദക്ഷിണ ആഫ്രിക്ക അരങ്ങേറ്റ താരം മോറേക്കി ഒരു നേട്ടം കൂടി ഈ ഇന്നിങ്സിൽ സ്വന്തമാക്കി. ടെസ്റ്റ്‌ ക്രിക്കറ്റിൽ എറിഞ്ഞ ആദ്യത്തെ പന്തിൽ തന്നെ lbw വഴി വിക്കറ്റ് സ്വന്തമാക്കിയ രണ്ടാമത്തെ താരം എന്നതാണ് ഈ നേട്ടം.കോൺവേയാണ് അദ്ദേഹം വിക്കറ്റിന് മുന്നിൽ കുടുക്കിയത്.

Join our WhatsApp group