ആ ട്രോളുകളും കളിയാക്കളുകളുമെല്ലാം തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നുവെന്ന് കെ എൽ രാഹുൽ.

ആ ട്രോളുകളും കളിയാക്കളുകളുമെല്ലാം തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നുവെന്ന് കെ എൽ രാഹുൽ.
(Pic credit :Twitter )

ലോകകപ്പ് നേടുക എന്നത് മാത്രമാണ് നിലവിൽ തന്റെ ലക്ഷ്യമെന്ന് കെ എൽ രാഹുൽ..

സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

തന്നെ ഒരുപാട് കളിയാക്കുകയും താൻ ഒരുപാട് ട്രോൾ ചെയ്യപ്പെടുകയും ചെയ്ത അവസ്ഥയിലൂടെ താൻ കടന്ന് വന്നിട്ടുണ്ട്.ഇതെല്ലാം നല്ല പ്രകടനങ്ങൾ നടത്തുന്നതിന് ഇടയ്ക്കാണ് എന്നത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് തനിക്ക് ഐ പി എല്ലിന് ഇടക്ക് പരിക്ക് ഏൽക്കുന്നത്.

അഞ്ചോ ആറോ മാസത്തിന് ശേഷം മാത്രമേ തനിക്ക് ആ പരിക്കിൽ നിന്ന് മുക്തനാവാൻ കഴിയുകയുള്ളൂ എന്ന് അറിഞ്ഞത് തന്നെ വീണ്ടും വേദനിപ്പിച്ചു.ആ 6 മാസങ്ങളിൽ താൻ ഒരുപാട് വിഷമിച്ചു.

എങ്കിലും ഈ ആറു മാസങ്ങളിൽ തനിക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.തന്റെ രാജ്യത്തിന് വേണ്ടി ലോകക്കപ്പ് നേടുക എന്ന ഒരൊറ്റ ലക്ഷ്യം.

Join our WhatsApp group