ലോകക്കപ്പുകളുടെ ചരിത്രങ്ങളിൽ ഇനി ആവർത്തിച്ചെന്ന് വരില്ലാത്ത ആകസ്മികതകളിൽ ഒന്ന്
ലോകക്കപ്പുകളുടെ ചരിത്രങ്ങളിൽ ഇനി എന്നും ആവർത്തിച്ചെന്ന് വരില്ലാത്ത ആകസ്മികതകളിൽ ഒന്നിനെ
ഒരു ക്രിക്കറ്റ് മത്സരത്തെ മാറ്റി മറിക്കുന്നത് ഒരൊറ്റ മുഹൂർത്തമായിരിക്കും. പല വർഷങ്ങളിലായി നമ്മൾ അത് കാണുന്നതുമാണ്.എന്നാൽ ഒരേ പോലെ ഒരേ എതിരാളികളുടെ രണ്ട് മത്സരത്തിൽ സംഭവിച്ച ഒരു മുഹൂർത്തം, ഒരു പക്ഷെ ലോകക്കപ്പുകളുടെ ചരിത്രങ്ങളിൽ ഇനി എന്നും ആവർത്തിച്ചെന്ന് വരില്ലാത്ത ആകസ്മികതകളിൽ ഒന്നിനെ പറ്റിയാണ് ഇവിടെ കുറിക്കപെടുന്നത്.
ക്രിക്കറ്റിന്റെ മെക്കയിൽ തറവാട്ടുകാർ വിശ്വകിരീടം ഉയർത്തിയ ദിനം.ജിമ്മി നീഷമിന്റെ പന്തിൽ ബെൻ സ്റ്റോക്സ് ലോങ്ങ് ഓണിലേക്ക് ഒരു സിക്സർ പായിക്കുന്നു. ലോങ്ങ് ഓണിൽ ബോൾട്ട് അത് കൈപിടിയിൽ ഒതുക്കിയെങ്കിലും ബൗണ്ടറി ലൈനിൽ അദ്ദേഹത്തിന്റെ കാൽ തട്ടുന്നു. ശേഷം അത് സിക്സായി പരിണമിക്കുന്നു.
രണ്ട് കൊല്ലങ്ങൾക് ഇപ്പുറം വീണ്ടും ഒരു ലോകകപ്പ് മത്സരം. ഈ തവണ കുട്ടി ക്രിക്കറ്റ് ലോകക്കപ്പ് സെമിയിൽ ഒരിക്കൽ കൂടി കിവികൾ ഇംഗ്ലണ്ടിനെ നേരിടുകയാണ്.ഈ തവണ റൺസ് പിന്തുടരുന്നത് ന്യൂസിലാൻഡാണ്.അന്ന് പന്ത് എറിഞ്ഞ നീഷം ഇന്ന് ബാറ്റുമായി അടിച്ചു തകർക്കുകയാണ്.ജോർദാൻ എറിഞ്ഞ പന്ത് അതെ ലോങ്ങ് ഓണിലേക്ക് തന്നെ നീഷം ലോഫ്റ്റ് ചെയ്തു വിടുന്നു.ബെയർസ്റ്റോ പന്ത് കൈപിടിയിൽ ഒതുക്കുന്നു.പക്ഷെ താരത്തിന്റെ കാലും ബൗണ്ടറി ലൈനിൽ തട്ടുന്നു..
കാലങ്ങൾ ഒരുപാട് കടന്ന് പോയ്. ഇംഗ്ലണ്ട് ഒരു കുട്ടി ക്രിക്കറ്റ് കിരീടം കൂടി അവരുടെ പേരിൽ ചേർത്ത്. കിവികൾക്ക് ഇത് വരെ ട്വന്റി ട്വന്റി ലോകക്കപ്പ് എന്നാ ആ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല!!!!...