ഗില്ലിനെ ഫോമാക്കാൻ രോഹിത് ഇങ്ങനെ ചെയ്യണമെന്ന് വസീം ജാഫർ
ഗില്ലിനെ ഫോമാക്കാൻ രോഹിത് ഇങ്ങനെ ചെയ്യണമെന്ന് വസീം ജാഫർ
ഗില്ലിനെ ഫോമാക്കാൻ രോഹിത് ഇങ്ങനെ ചെയ്യണമെന്ന് വസീം ജാഫർ..
ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയാണ് ഇംഗ്ലണ്ടിനെതിരെ ഏറ്റുവാങ്ങിയത്.ചരിത്രത്തിൽ ആദ്യമായിയാണ് ഇന്ത്യ ഫസ്റ്റ് ഇന്നിങ്സിൽ 100 ൽ കൂടുതൽ റൺസിന് ലീഡ് നേടിയ ശേഷം ഹോം ടെസ്റ്റിൽ തോൽവി രുചിക്കുന്നത്. ഇപ്പോൾ ഈ തോൽവികളിൽ എല്ലാം വിമർശനം നേരിടുന്നത് ഇന്ത്യൻ യുവ താരം ഗില്ലാണ്.ഏറ്റവും മോശം ഫോമിലാണ് താരം ഇപ്പോൾ.
ഓപ്പണിങ്ങിൽ നിന്ന് മൂന്നാമത്തെ പൊസിഷനിലേക്ക് താരം എത്തിയയോടെ ഒരു മികച്ച ഇന്നിങ്സ് പോലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. താരത്തിന്റെ അവസാന 11 ഇന്നിങ്സിന്റെ സ്കോർ ഇങ്ങനെയാണ്
Last 11 Test innings of
Shubman Gill
0, 23, 10, 36, 26, 2, 29*, 10, 6, 18, 13
ഇപ്പോൾ വസീം ജാഫർ ഗില്ലിനെ ഫോം ആക്കാൻ രോഹിത് മൂന്നാമത്തെ നമ്പറിലേക്ക് ഇറങ്ങിയാൽ മതിയെന്ന് പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"എന്റെ അഭിപ്രായത്തിൽ ഗില്ലും ജെയ്‌സ്വാലും ഓപ്പൺ ചെയ്യണം.രോഹിത് മൂന്നാമത്തെ പൊസിഷനിൽ ഇറങ്ങട്ടെ. ബാറ്റ് ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നത് ഗില്ലിനെ സഹായിക്കുന്നില്ല.രോഹിത് നന്നായി സ്പിൻ കളിക്കും.അത് കൊണ്ട് തന്നെ അദ്ദേഹത്തിന് മൂന്നാമത്തെ പൊസിഷനിൽ ബാറ്റ് ചെയ്യാൻ കഴിയും.".
എന്താണ് നിങ്ങളുടെ അഭിപ്രായം