ബുമ്രയുടെ പകരക്കാരൻ ഷമി തന്നെ, താരം നാളെ ഓസ്ട്രേലിയിലേക്ക് തിരിക്കും, മറ്റൊരു താരം കൂടി പരികേറ്റു ലോകക്കപ്പിൽ നിന്ന് പുറത്ത്
ബുമ്രയുടെ പകരക്കാരൻ ഷമി തന്നെ, താരം നാളെ ഓസ്ട്രേലിയിലേക്ക് തിരിക്കും, മറ്റൊരു താരം കൂടി പരികേറ്റു ലോകക്കപ്പിൽ നിന്ന് പുറത്ത്
തിരിച്ചടികളിൽ നിന്ന് തിരച്ചടികളിലേക്കാണ് ഇന്ത്യൻ ടീം പോകുന്നത്. സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജയും ജസ്‌പ്രിത് ബുമ്രയും ഇതിനോടകം തന്നെ പരികേറ്റു ലോകക്കപ്പ് ടീമിൽ നിന്ന് പുറത്തായി കഴിഞ്ഞു. ജസ്‌പ്രിത് ബുമ്രയുടെ പകരക്കാരൻ ഇല്ലാതെ 14 അംഗ ടീമാണ് നേരത്തെ ഓസ്ട്രേലിയിലേക്ക് യാത്ര തിരിച്ചത്.
ബുമ്രയുടെ പകരക്കാരനെ ഇത് വരെയും ബി സി സി ഐ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബുമ്രയുടെ പകരക്കാരനായ ഷമി നാളെ ഓസ്ട്രേലിയിലേക്ക് യാത്ര തിരിക്കും. പരികേറ്റു ദക്ഷിണ ആഫ്രിക്കൻ സീരീസ് നഷ്ടമായ ദീപക് ചാഹാറിനെ ലോകകപ്പ് റിസേർവ് ടീമിൽ നിന്ന് ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
ദീപക് ചാഹാറിന് പകരം ഷർദുൽ താക്കൂറിനെ ഇന്ത്യ റിസേർവ് ടീമിലേക്ക് ഉൾപ്പെടുത്തും. നാളെ ഷമിക്ക് ഒപ്പം താക്കുറും ഓസ്ട്രേലിയിലേക്ക് യാത്ര തിരിക്കും.കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page