T20 ലോകകപ്പ് സ്റ്റോക്സ് കളിക്കില്ല

T20 ലോകകപ്പ് സ്റ്റോക്സ് കളിക്കില്ല

T20 ലോകകപ്പ് സ്റ്റോക്സ് കളിക്കില്ല
Pic credit (X)

T20 ലോകകപ്പ് സ്റ്റോക്സ് കളിക്കില്ല..

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ടിന് രണ്ട് ലോക കപ്പ്‌ കിരീടം നേടി കൊടുത്ത പ്രധാനി.കഴിഞ്ഞ t20 ലോകക്കപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് സ്റ്റോക്സായിരുന്നു. ഇപ്പോൾ സ്റ്റോക്സിനെ പറ്റി ഒരു റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്.

ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി ലോകക്കപ്പിൽ അദ്ദേഹം കളിക്കില്ല. ഫിറ്റ്നസ് കാരണങ്ങൾ ചൂണ്ടി കാട്ടിയാണ് അദ്ദേഹത്തിന്റെ പിന്മാറൽ.കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പ് ഫൈനലിന് ശേഷം t20 ക്രിക്കറ്റിൽ സ്റ്റോക്സ് അത്ര ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. നിലവിൽ സ്റ്റോക്സ് ഇംഗ്ലീഷ് ടെസ്റ്റ്‌ ക്യാപ്റ്റനാണ്.

ടെസ്റ്റിൽ തന്നെ സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഏകദിനത്തിൽ നിന്ന് വിരമിച്ചിരുന്നു. ശേഷം ലോകക്കപ്പിന് മുന്നേ തിരകെ വന്നു മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ട് ടൂർണമെന്റിൽ വളരെ മോശം രീതിയിലാണ് കളിച്ചത്. ഈ ഏകദിന ലോകക്കപ്പിന് ശേഷം നടന്ന ട്വന്റി ട്വന്റി പരമ്പരയിലും ബറ്റ്ലർ നേതൃതം നൽകിയ ഇംഗ്ലണ്ട് തോൽവി രുചിച്ചിരുന്നു.

ഈ വർഷം ജൂണിലാണ് ട്വന്റി ട്വന്റി ലോകക്കപ്പ് ആരംഭിക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇൻഡീസുമാണ് വേദികൾ. സ്റ്റോക്സിന്റെ ഈ തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ. എന്താണ് അഭിപ്രായം 

Join our whatsapp group