ഒറ്റക്ക് പോരാടി ചാപ്പ്മാൻ, കിവിസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ലങ്കക്ക് ആശ്വാസ വിജയം

ഒറ്റക്ക് പോരാടി ചാപ്പ്മാൻ, കിവിസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ലങ്കക്ക് ആശ്വാസ വിജയം

ഒറ്റക്ക് പോരാടി ചാപ്പ്മാൻ, കിവിസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ലങ്കക്ക് ആശ്വാസ വിജയം
Pic credit:X

ഒറ്റക്ക് പോരാടി ചാപ്പ്മാൻ, കിവിസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ലങ്കക്ക് ആശ്വാസ വിജയം.

291 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവീസ് തകർന്നു അടിഞ്ഞു. ആവിഷ്ക ഫെർനാടോയുടെ സ്പെല്ലിന് കിവീസ് ബാറ്റർമാർക്ക് ഉത്തരം ഉണ്ടായിരുന്നില്ല.21 റൺസിന് 5 വിക്കറ്റ് അവർക്ക് നഷ്ടമായി. പക്ഷെ ചാപ്പ്മാൻ പൊരുതാൻ ഉറച്ചു തന്നെയായിരുന്നു.

എങ്ങും നിന്നും അദ്ദേഹത്തിന് ഒരു പിന്തുണ ലഭിച്ചു. ഒടുവിൽ 140 റൺസ് അകലെ ചാപ്പ്മാൻ അവസാന വിക്കറ്റായി വീണു.81 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ശ്രീലങ്കക്ക് വേണ്ടി ആവിഷ്കാ, തീക്ഷണ, മലിംഗ എന്നിവർ മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ലങ്കൻ നായകൻ അസലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എല്ലാ ബാറ്റർമാരും തന്നെ മികച്ച രീതിയിൽ സംഭാവന നൽകി.42 പന്തിൽ 66 റൺസ് നേടിയ ഓപ്പനർ പാത്തും നിസ്സാങ്കയാണ് ഇന്നിങ്സ് ടോപ് സ്കോറർ.നിസ്സാങ്കക്ക് പുറമെ കുശാൽ മെൻഡിസ് 54 റൺസും ലിയങ്ക 53 റൺസും സ്വന്തമാക്കി.

മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഇതിനോടകം ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു.മൂന്നു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര നേരത്തെ കിവീസ് 2-1 ന്നും സ്വന്തമാക്കിയിരുന്നു.