ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ആജീവനാന്തം വിലക്കി ഐ സി സി..
ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ആജീവനാന്തം വിലക്കി ഐ സി സി..
ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ആജീവനാന്തം വിലക്കി ഐ സി സി..
ബംഗ്ലാദേശ് മുൻ ഓൾ റൗണ്ടർ നസീർ ഹുസൈനെയാണ് ഐ സി സി ആജീവനാന്തം വിലക്കിയത്.ഒത്തുകളിയാണ് കാരണം.അബുദാബി 10 ടൂർണമെന്റിലലാണ് ഇദ്ദേഹം ഒത്തു കളിച്ചത്.20-21 എഡിഷനിലായിരുന്നു ഇത്.
പൂനെ ഡെവിൾസിന് വേണ്ടിയാണ് അന്ന് അദ്ദേഹം കളിച്ചിരുനത്.നസീറിനെ കൂടാതെ രണ്ട് താരങ്ങളെയും അന്ന് ഒത്തുകളി ആരോപണത്തിൽ പെട്ടിരുന്നു.റിസ്‌വാൻ ജാവേദും സാലിയ സൽമാനുമാണ് ഈ താരങ്ങൾ.ഇവരെ കൂടാതെ പൂനെ ഡെവിൾസിന്റെ മുതലാളിമാരും ഒത്തുകളിയിൽ ഏർപ്പെടാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഇപ്പോൾ മൂന്നു കൊല്ലങ്ങൾക്ക് ശേഷം ഐ സി സി നസീർ ഹുസൈനെ വിലക്കിയിരിക്കുകയാണ്.ആജീവനാന്തം വിലക്കാണ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. ബംഗ്ലാദേശിന് വേണ്ടി 2011 ലാണ് അദ്ദേഹം അരങ്ങേറിയത്.32 വയസ്സ് മാത്രമാണ് അദ്ദേഹത്തിന്റെ പ്രായം.
2015 ലോകക്കപ്പിൽ ബംഗ്ലാദേശ് സ്‌ക്വാഡിൽ അദ്ദേഹമുണ്ടായിരുന്നു. അവസാനമായി ബംഗ്ലാദേശിന് വേണ്ടി അദ്ദേഹം കളിച്ചത് 2018 ജനുവരിയിലാണ്.ഡോമീസ്റ്റിക് ക്രിക്കറ്റിൽ താരം സജീവമായിരുന്നു.