വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ പുത്തൻ ഉണർവിലേക്ക്,25 കൊല്ലങ്ങൾക്ക് ശേഷം ഇതാദ്യം..

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ പുത്തൻ ഉണർവിലേക്ക്,25 കൊല്ലങ്ങൾക്ക് ശേഷം ഇതാദ്യം..

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ പുത്തൻ ഉണർവിലേക്ക്,25 കൊല്ലങ്ങൾക്ക് ശേഷം ഇതാദ്യം..
(Pic credit :X)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ പുത്തൻ ഉണർവിലേക്ക്,25 കൊല്ലങ്ങൾക്ക് ശേഷം ഇതാദ്യം..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ വെസ്റ്റ് ഇൻഡീസിന് യോഗ്യത സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ഇപ്പോൾ ഷായി ഹോപിന് കീഴിൽ പുത്തൻ ഉണർവിലേക്ക് ഒരുങ്ങുകയാണ് വെസ്റ്റ് ഇൻഡീസ്. ഈ നൂറ്റാണ്ടിൽ ആദ്യമായി വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിന പരമ്പര വിജയിച്ചിരുകയാണ്.2-1 എന്നാ മാർജിനിലായിരുന്നു അവരുടെ വിജയം.

ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് വെസ്റ്റ് ഇൻഡീസ് തോൽപിച്ചു.അരങ്ങേറ്റകാരൻ മാത്യു ഫോർഡാണ് കളിയിലെ താരം.192 റൺസ് നേടിയ വിൻഡിസ് നായകൻ ഷായി ഹോപ്പാണ് പരമ്പരയിലെ താരം.5 ട്വന്റി ട്വന്റികൾ കൂടെ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് കളിക്കും.

ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ഷായി ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുത്തു.ഇംഗ്ലണ്ട് ബാറ്റർമാർ നിറമങ്ങി.71 റൺസ് നേടി ടോപ് സ്കോറായ ഡക്കറ്റും 45 റൺസ് നേടിയ ലിവിങ്സ്റ്റണും മികച്ചു നിന്നു.മഴ മൂലം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് സ്വന്തമാക്കി.മാത്യു ഫോർഡ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.

മഴ മൂലം വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം 34 ഓവറിൽ 188 റൺസായി ചുരുക്കി.വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റൊമാരിയോ ഷെപെർഡ് വിൻഡിസിന് 4 വിക്കറ്റ് വിജയം സമ്മാനിച്ചു.

Join our whatsapp group