വാർണർ ഒരു വിരമിക്കൽ പരമ്പര അർഹിക്കുന്നില്ലെന്ന് ജോൺസൻ..
വാർണർ ഒരു വിരമിക്കൽ പരമ്പര അർഹിക്കുന്നില്ലെന്ന് ജോൺസൻ..
വാർണർ ഒരു വിരമിക്കൽ പരമ്പര അർഹിക്കുന്നില്ലെന്ന് ജോൺസൻ..
മിച്ചൽ ജോൺസനും ഡേവിഡ് വാർണറും ഓസ്ട്രേലിയ കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ്. ഇരുവരും ഒരുപാട് കിരീടങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.2015 ഏകദിന ലോകക്കപ്പും 2013 -14 ലെ ആഷേസ് സീരീസുമാണ് ഇതിൽ പ്രധാനം. ജോൺസൻ ഇതിനോടകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു കഴിഞ്ഞു.
വാർണർ പാകിസ്ഥാനെതിരെയുള്ള ഈ ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഒരു സാഹചര്യത്തിൽ വാർണറിന്റെ വിരമിക്കൽ പരമ്പരയാണ് ഇത്.എന്നാൽ വാർണർ ഒരു വിരമിക്കൽ പരമ്പര അർഹിക്കുന്നില്ലെന്ന് പ്രസ്ഥാവിക്കുകയാണ് ജോൺസൻ.ദി വെസ്റ്റേൺ ഓസ്ട്രേലിയ എന്നാ പത്രമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.
ജോൺസന്റെ വാക്കുകൾ ഇങ്ങനെ..
എന്തിനാണ് ഡേവിഡ് വാർണറിന് വിരമിക്കൽ പരമ്പര എന്ന് ആരെങ്കിലും എന്നോട് പറഞ്ഞു തരാമോ.പ്രതിസന്ധിയിൽ ബാറ്റ് ചെയ്യുന്ന ഒരു ഓപ്പനർക്ക് എന്തിനാണ് വിരമിക്കൽ ദിവസം.ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നാണക്കേട് നൽകിയവൻ എന്തിനാണ് നായക പരിവേഷം.
മാത്രമല്ല താമശ രൂപേണ വിരമിക്കൽ ദിവസം ഓസ്ട്രേലിയ ആരാധകരോട് സാൻഡ് പേപ്പർ കൊണ്ട് വരാനും ജോൺസൻ ആവശ്യപെട്ടു. ഡിസംബർ 10 ന്നാണ് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.3 ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.