ഹാർദിക് പാന്ധ്യക്ക് ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാകും, ടീം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ
ഹാർദിക് പാന്ധ്യക്ക് ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാകും, ടീം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ
ഹാർദിക് പാന്ധ്യക്ക് ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാകും, ടീം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് ഹാർദിക്കിന് പരിക്ക് ഏൽക്കുന്നത്. ശേഷം അദ്ദേഹം ലോകക്കപ്പിൽ നിന്ന് പുറത്താവുകയുണ്ടായി. ഹാർദിക്കിന് ലോകക്കപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാവും.
നവംബർ 23 ന്നാണ് ഈ പരമ്പര ആരംഭിക്കുന്നത്. അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുക. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു നവംബർ 15 ന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുകയാണ്.
ഏഷ്യ ഗെയിംസ് കളിച്ച ടീമിലെ മിക്ക താരങ്ങളെയും ഈ പരമ്പരക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ദ്രാവിഡിന് പകരം ലക്ഷ്മണൻ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനാവും.