രോഹിത് ശർമയും വിരാട് കോഹ്ലിയും ദുലീപ് ട്രോഫി കളിക്കാൻ ഒരുങ്ങുന്നു...
രോഹിത് ശർമയും വിരാട് കോഹ്ലിയും ദുലീപ് ട്രോഫി കളിക്കാൻ ഒരുങ്ങുന്നു...
രോഹിത് ശർമയും വിരാട് കോഹ്ലിയും ദുലീപ് ട്രോഫി കളിക്കാൻ ഒരുങ്ങുന്നു...
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പൊതുവെ അന്താരാഷ്ട്ര ടീമിൽ ഇടം നേടിയാൽ ഡോമീസ്റ്റിക് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുക പതിവാണ്. ഇതിനെതിരെ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെ ഒരിക്കൽ രംഗത്ത് വന്നിരുന്നു. താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇപ്പോൾ നായകൻ തന്നെ തങ്ങളുടെ താരങ്ങൾക്ക് വഴികാട്ടിയാവുകയാണ്.
ഈ വരുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ രോഹിത് ശർമ കളിച്ചേക്കും. രോഹിത് ശർമ മാത്രമല്ല വിരാട് കോഹ്ലിയും ടൂർണമെന്റ് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.എക്സ്പ്രസ്സ് സ്പോർട്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.സെപ്റ്റംബർ 5 ന്നാണ് ടൂർണമെന്റ് തുടങ്ങുക.
ടൂർണമെന്റിനുള്ള ടീമുകളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.സെപ്റ്റംബർ 5,സെപ്റ്റംബർ 12,സെപ്റ്റംബർ 19 എന്നീ തീയതികളിലാണ് നിലവിൽ മത്സരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യക്ക് സെപ്റ്റംബർ 19 വരെ അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നും നിലവിലില്ല. ഈ ഒരു സാഹചര്യത്തിൽ ഇരുവരും ദുലീപ് ട്രോഫി കളിക്കാൻ തന്നെയാണ് സാധ്യത.
ഇന്ത്യൻ ട്വന്റി ട്വന്റി നായകൻ സൂര്യകുമാർ യാദവും മുംബൈക്ക് വേണ്ടി ബുച്ചി ബാബു ടൂർണമെന്റ് കളിക്കാൻ തീരുമാനിച്ചിരുന്നു. കിഷനും ഈ ടൂർണമെന്റിൽ മുംബൈയുടെ ഭാഗമാവും.മാത്രമല്ല ഗിൽ, രാഹുൽ, ജഡേജ, ജയ്സ്വാൾ, സൂര്യ, അക്സർ, കുൽദീപ് എന്നിവരോടും ദുലീപ് ട്രോഫി കളിക്കാൻ ആവശ്യപെട്ടുവെന്നാണ് റിപ്പോർട്ട്
രോഹിത്തും കോഹ്ലിയും ദുലീപ് ട്രോഫി കളിക്കുമോ. എന്താണ് നിങ്ങളുടെ അഭിപ്രായം.??