രഞ്ജി ട്രോഫിയിലെ രാജകന്മാരായി മുംബൈ, വിദർഭ നായകന്റെ പോരാട്ടം വിഫലം..
രഞ്ജി ട്രോഫിയിലെ രാജകന്മാരായി മുംബൈ, വിദർഭ നായകന്റെ പോരാട്ടം വിഫലം..
രഞ്ജി ട്രോഫിയിലെ രാജകന്മാരായി മുംബൈ, വിദർഭ നായകന്റെ പോരാട്ടം വിഫലം..
ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ എന്നും ആവേശം നൽകുന്നതാണ്. ഒരൊറ്റ സെഷൻ കൊണ്ട് തന്നെ കളി തിരിക്കാമെന്നത് കൊണ്ടാണ് ഇത്ര മനോഹരമായി ഈ മത്സരങ്ങൾ മാറുന്നത്. കഴിഞ്ഞ മൂന്നു ദിവസം മുംബൈയുടെ ആധിപത്യം കണ്ട രഞ്ജി ട്രോഫി ഫൈനലിൽ ഇന്നും ഇന്നലെയും കണ്ടത് വിദർഭയുടെ തിരിച്ചു വരവാണ്. എന്താണ് ഒരു നായകൻ എന്ന് കാണിച്ചു കൊടുത്ത വദ്‌കറാണ് വിദർഭയുടെ തിരിച്ചു വരവിന് ചുക്കാൻ പിടിച്ചത്.
എന്നാൽ വദ്‌കറേ പുറത്താക്കി കൊട്ടിയന് മുംബൈയേ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു. തൊട്ട് പിന്നാലെ നായകൻ മികച്ച പിന്തുണ നൽകിയിരുന്നു ദുബേയേ ദേഷ്പാടെ മുലാനിയുടെ കയ്യിൽ എത്തിച്ചു.ശേഷം എല്ലാം ചടങ്ങ് തീർക്കൽ മാത്രമായിരുന്നു.ഒടുവിൽ മുംബൈക്ക് റൺസിന്റെ വിജയം.
നേരത്തെ ടോസ് നേടിയ വിദർഭ ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു.മുംബൈയേ 224 റൺസിന് പുറത്താക്കാനും അവർക്ക് കഴിഞ്ഞു.പക്ഷെ മുംബൈ അതെ നാണയത്തിൽ തിരിച്ചു അടിച്ചതോടെ വിദർഭ 105 റൺസിൽ വീണു. ആദ്യ ഇന്നിങ്സ് ലീഡ് നേടിയ മുംബൈ മുഷീർ ഖാന്റെ സെഞ്ച്വറി മികവിൽ 538 റൺസ് എന്നാ വിജയലക്ഷ്യം വിദർഭക്ക് മുന്നിലേക്ക് വെച്ച്.
നായകന്റെ മികവിൽ വിദർഭ പൊരുതി നോക്കിയെങ്കിലും കൂറ്റൻ വിജയ ലക്ഷ്യം മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല.ഫലമോ മുംബൈക്ക് റൺസിന് വിജയം. ഒപ്പം മുംബൈക്ക് 42 മത്തെ രഞ്ജി ട്രോഫി കിരീടവും.