ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്നാ നേട്ടം ഇനി ഈ റെയിൽവേയസ് താരത്തിന് സ്വന്തം, മറികടന്നത് യുവരാജിനെ

ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്നാ നേട്ടം ഇനി ഈ റെയിൽവേയസ് താരത്തിന് സ്വന്തം, മറികടന്നത് യുവരാജിനെ
(Pic credit:Espncricinfo )

ലോകകപ്പ് മത്സരത്തിന്റെ ആവേശങ്ങൾക്ക് ഇടയിൽ നടക്കുന്ന സായിദ് മുഷ്ത്ഖ് അലി ട്രോഫി റെക്കോർഡുകൾ കൊണ്ട് സമ്പന്നമാവുകയാണ്. സാക്ഷാൽ യുവരാജ് സിങ്ങിനെ വരെ മറികടന്ന് കൊണ്ടാണ് ഇന്ത്യൻ താരങ്ങൾ സായിദ് മുഷ്ത്ഖ് അലി ടൂർണമെന്റ് ആഘോഷിക്കുന്നത്. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും വേഗതയയേറിയ ഫിഫ്റ്റി 2007 ട്വന്റി ട്വന്റി ലോകകപ്പിൽ യുവരാജ്‌ സിംഗ് ഇംഗ്ലണ്ടിനെതിരെ അടിച്ചതായിരുന്നു. എന്നാൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നേപ്പാൾ താരം ഡിപ്ന്ദ്ര സിംഗ് ഐരീ മോഗലിയക്കെതിരെ 9 പന്തിൽ ഫിഫ്റ്റി സ്വന്തമാക്കി യുവരാജ്‌ സിങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. എങ്കിലും ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയും യുവരാജ്‌ സിങ്ങിന്റെ പേരിലുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ റെയിൽവേയസിന് വേണ്ടി 11 പന്തിൽ അരുണച്ചാൽ പ്രദേശ് താരം അശുതോഷ് ശർമ ഫിഫ്റ്റി സ്വന്തമാക്കിയിരിക്കുകയാണ്.12 പന്തിൽ 53 റൺസും അദ്ദേഹം സ്വന്തമാക്കി. റെയിൽവേയസ് 127 റൺസിന് മത്സരം വിജയിക്കുകയും ചെയ്തു.

Join our WhatsApp group